നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​ൻ പ്ലാ​നി​ങ്​ ബോ​ർ​ഡി​ൽ പ്ലാ​നി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​ർ

11:05 AM
14/03/2018
exchange-of-ideas-222788_64.jpg

കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​ൻ പ്ലാ​നി​ങ്​ ബോ​ർ​ഡി​ൽ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ലാ​നി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​രെ നി​യ​മി​ക്കു​ന്നു. 

30 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ആ​കെ 10 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ല​ും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പ്ലാ​നി​ങ്ങി​ൽ ബി​രു​ദ​വും 2-4 വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യ​വും. അ​ല്ലെ​ങ്കി​ൽ പ്ലാ​നി​ങ്ങി​ൽ (ടൗ​ൺ/​സി​റ്റി/​അ​ർ​ബ​ൻ/​റീ​ജ​ന​ൽ/​ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ/​ഹൗ​സി​ങ്​/ ട്രാ​ൻ​സ്​​പോ​ർ​ട്ട്​/​എ​ൻ​വ​യ​ൺ​മ​​െൻറ്​ പ്ലാ​നി​ങ്). 

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ര​ണ്ടു വ​ർ​ഷ​ത്തെ തൊ​ഴി​ൽ​പ​രി​ച​യ​വും. 
പ്ര​തി​മാ​സ വ​രു​മാ​നം 40,000 രൂ​പ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മാ​ർ​ക്​​ലി​സ്​​റ്റു​ക​ളു​ടെ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​ സ​ഹി​തം അ​യ​​ക്കു​ക.

അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ (ടെ​ക്), നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​ൻ പ്ലാ​നി​ങ്​ ബോ​ർ​ഡ്, കോ​ർ-4 ബി, ​ഫ​സ്​​റ്റ്​ ​​േഫ്ലാ​ർ, ഇ​ന്ത്യ ഹാ​ബി​റ്റാ​റ്റ്​ സ​​െൻറ​ർ, ലോ​ധി റോ​ഡ്, ന്യൂ​ഡ​ൽ​ഹി-110003. 
ഇ-​മെ​യി​ൽ വി​ലാ​സം: pl1ncrpb@gov.in. അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 31ന്​ ​വൈ​കീ​ട്ട്​ നാ​ലു​മ​ണി വ​രെ സ്വീ​ക​രി​ക്കും.

Loading...
COMMENTS