നാറ്റ-2025: രജിസ്ട്രേഷൻ ജൂൺ 24 വരെ
text_fieldsഅഞ്ചുവർഷത്തെ ആർക്കിടെക്ചർ ബിരുദ പഠനത്തിനായുള്ള (ബി.ആർക്) ദേശീയ അഭിരുചി പരീക്ഷ (നാറ്റ-2025)യിൽ പങ്കെടുക്കുന്നതിന് ഓൺലൈനിൽ ജൂൺ 24 വരെ രജിസ്റ്റർ ചെയ്യാം. കൗൺസിൽ ഓഫ് ആർക്കിടെക്ചറാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പരമാവധി മൂന്നുതവണ പരീക്ഷ അഭിമുഖീകരിക്കാം.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായിട്ടുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും പ്ലസ് ടു മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ (മാത്സ് പഠിച്ചിരിക്കണം) 45 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കും ‘നാറ്റ-2025’ന് രജിസ്റ്റർ ചെയ്യുന്നതിന് അർഹതയുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ്, നാറ്റാ സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ അടക്കമുള്ള നാറ്റ-2025 ബ്രോഷറും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങളും www.nata.in, www.coa.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. നാറ്റ-2025 സ്കോറിന് രണ്ട് അധ്യയനവർഷത്തെ അഡ്മിഷന് പ്രാബല്യമുണ്ട്.
നാറ്റ-2025 പരീക്ഷ മാർച്ച് ഏഴിനും ജൂൺ 28നും മധ്യേ പൊതു അവധി ഒഴികെയുള്ള എല്ലാ വെള്ളി, ശനി ദിവസങ്ങളിലാണ് നടത്തുക. പരീക്ഷയുടെ ഷെഡ്യൂളുകൾ, ഘടന, സിലബസ് മുതലായ വിവരങ്ങൾ ബ്രോഷറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

