മെഡിക്കൽ-എൻജിനീയറിങ്​ പ്രവേശനം: അപേക്ഷ സമർപ്പണം വ്യാഴാഴ്​ച അവസാനിക്കും, അപേക്ഷകരുടെ എണ്ണം 1.2 ലക്ഷം കവിഞ്ഞു 

14:39 PM
26/02/2019
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​ക്കും. തി​ങ്ക​ളാ​ഴ്​​ച വൈ​കി​ട്ട്​ വ​രെ 1.2 ല​ക്ഷം പേ​ർ അ​പേ​ക്ഷ ന​ൽ​കി. 28ന്​ ​വൈ​കി​ട്ട്​ അ​ഞ്ചു​വ​രെ www.cee.kerala.gov.in വ​ഴി അ​പേ​ക്ഷി​ക്കാം. 
നേ​റ്റി​വി​റ്റി, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ 28ന​കം അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഇ​വ ഒ​ഴി​കെ മ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ/ അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ മാ​ർ​ച്ച്​ 31വ​രെ അ​പ്​​ലോ​ഡ്​ ചെ​യ്യാം. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്ക​ി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി, എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, വെ​റ്റ​റി​ന​റി, ഫോ​റ​സ്​​ട്രി, ഫി​ഷ​റീ​സ്​ എ​ന്നീ കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​േ​പ​ക്ഷ ക്ഷ​ണി​ച്ച​ത്. മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന്​ (യു.​ജി) അ​പേ​ക്ഷി​ച്ച​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്കും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. എ​ങ്കി​ലേ സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കൂ. അ​പേ​ക്ഷ​ക​ളി​ൽ പി​ഴ​വു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ മാ​ർ​ച്ച്​ ആ​ദ്യ​വാ​രം അ​വ​സ​രം ന​ൽ​കും. (ഹെ​ൽ​പ്പ്​​ലൈ​ൻ: 0471 2339101, 2339102, 2339103, 2339104, 2332123).
Loading...
COMMENTS