മെഡി. രണ്ടാം അലോട്ട്​മെൻറ്​ മാറ്റി; എൻജി. അലോട്ട്​​മെൻറ്​ വ്യാഴാഴ്​ച​ രാത്രി 

  • മാറ്റം സർക്കാർ നിർദേശത്തെ തുടർന്ന്

Medical-career news

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ- ഡ​​െൻറ​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറ്​ മാ​റ്റി. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക്​ അ​ലോ​ട്ട്​​​മ​​െൻറ്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറ്​ കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച​തി​നാ​ലാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറ്​ മാ​റ്റി​യ​ത്.

അ​ലോ​ട്ട്​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​തു​ക്കി​യ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​ഖി​ലേ​ന്ത്യ ക്വോ​ട്ട അ​ലോ​ട്ട്​​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ അ​നു​സൃ​ത​മാ​യി സം​സ്​​ഥാ​ന അ​ലോ​ട്ട്​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ഖി​ലേ​ന്ത്യ അ​േ​ലാ​ട്ട്​​മ​​െൻറി​ന്​ സാ​ഹ​ച​ര്യം ഒ​രു​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വ്​ വ​രു​ന്ന സീ​റ്റ്​ സം​സ്​​ഥാ​ന​ത്തെ ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ സ​ർ​ക്കാ​റി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ മെ​ഡി​ക്ക​ൽ സ്​​ട്രീ​മി​ലു​ള്ള കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറ്​ മാ​റ്റാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വ്​ വ​രു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സീ​റ്റ്​ ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ട്​ ന​ട​ക്കു​ന്ന മോ​പ്​ അ​പ്​ റൗ​ണ്ടി​ൽ (സ്​​പോ​ട്ട്​​ അ​ഡ്​​മി​ഷ​ൻ) നി​ക​ത്തേ​ണ്ടി​വ​രും. ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്നീ​ട്​ മോ​പ്​ അ​പ്​ റൗ​ണ്ടി​ൽ പ​െ​ങ്ക​ടു​ക്കാ​നും ക​ഴി​യി​ല്ല. ഇ​തോ​ടെ ഇ​വ​രെ​ക്കാ​ൾ റാ​ങ്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന​വ​ർ മോ​പ്​ അ​പ്​ റൗ​ണ്ടി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്നീ​ട്​ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ തി​രി​കെ ​േപാ​കു​ന്ന​തി​നും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറ്​ മാ​റ്റി​യ​ത്. സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​/​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ള​ജു​ക​ളി​ലെ​യും ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 വ​രെ ഒാ​ൺ​ൈ​ല​ൻ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാം. രാ​ത്രി അ​ലോ​ട്ട്​​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​ലോ​ട്ട്​​​മ​​െൻറ്​ സം​ബ​ന്ധി​ച്ച വി​ശ​ദ വി​ജ്​​ഞാ​പ​ന​വും വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. 

Loading...
COMMENTS