Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.ഇ.ടി സ്​കൂൾ ഓഫ്​...

സി.ഇ.ടി സ്​കൂൾ ഓഫ്​ മാനേജ്​മെൻറിൽ എം.ബി.എ ഓൺലൈൻ രജിസ്​ട്രേഷൻ ജൂൺ 30നകം

text_fields
bookmark_border
സി.ഇ.ടി സ്​കൂൾ ഓഫ്​ മാനേജ്​മെൻറിൽ എം.ബി.എ  ഓൺലൈൻ രജിസ്​ട്രേഷൻ ജൂൺ 30നകം
cancel

കോളജ്​ ഓഫ്​ എൻജിനീയറിങ്​ തിരുവനന്തപുരത്തിന്​ (CET) കീഴിലുള്ള സ്​കൂൾ ഓഫ്​ മാനേജ്​മെൻറ്​ ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുൾടൈം/പാർട്ട്​ടൈം എം.

ബി.എ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ജൂൺ 30 വരെ സമർപ്പിക്കാം. എ.പി.ജെ. അബ്​ദുൽകലാം ടെക്​നോളജിക്കൽ യൂനിവേഴ്​സിറ്റിയുമായി അഫിലിയേറ്റ്​ ചെയ്​താണ്​ കോഴ്​സ്​ നടത്തുന്നത്​.50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്ക്​ അപേക്ഷിക്കാം. എസ്​.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 45 ശതമാനം മാർക്കും എസ്​.സി/എസ്​.ടി വിഭാഗങ്ങളിൽപെടുന്നവർക്ക്​ മിനിമം പാസ്​മാർക്കും മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്​.

2021 സെപ്​റ്റംബർ 30നകം യോഗ്യത തെളിയിച്ചാൽ മതി. പ്രാബല്യത്തിലുള്ള ഐ.ഐ.എം-കാറ്റ്​/സി മാറ്റ്​/കെമാറ്റ്​ സ്​കോർ ഉണ്ടാകണം.​ ജോലിയുള്ളവർക്കാണ്​ പാർട്ട്​ടൈം എം.ബി.എ പ്രവേശനം.അപേക്ഷ ഓൺലൈനായി www.mba.cet.ac.inൽ സമർപ്പിക്കാം. പ്രോസ്​പെക്​ടസ്​ വെബ്​സൈറ്റിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ നിർദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാഫീസ്​ 500 രൂപ. നെഫ്​റ്റ്​/ആർ.ടി.ജി.എസ്​ മുഖാന്തരം ഓൺലൈനായി ഫീസ്​ അടക്കാം. ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ 120 സീറ്റുകളും പാർട്ട്​ടൈം എം.ബി.എക്ക്​ 30 സീറ്റുകളുമുണ്ട്​.

കോഴ്​സ്​ ഫീസ്​ നിലവിൽ ഒന്നര ലക്ഷം രൂപയാണ്​. ഇത്​ 1.8 ലക്ഷമായി പരിഷ്​കരിച്ചേക്കാം.പഠിച്ചിറങ്ങുന്നവർക്ക്​ കാമ്പസ്​ പ്ലേസ്​മെൻറ്​ സഹായം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CETMBA
News Summary - MBA from CET School of Management Online registration by June 30
Next Story