ഗ്വാളിയറിൽ എം.ബി.എ പ്രവേശനം
text_fieldsകേന്ദ്ര സർക്കാറിനു കീഴിൽ ദേശീയ പ്രാധാന്യമുള്ള ഗ്വാളിയറിലെ (മധ്യപ്രദേശ്) അടൽബിഹാരി വാജ്പേയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്െമന്റ് (എ.ബി.വി-ഐ.ഐ.ഐ.ടി.എം) 2025-26 വർഷം നടത്തുന്ന ദ്വിവസര ഫുൾടൈം എം.ബി.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ്,ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി ആൻഡ് സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷലെസേഷനുകളാണ്. ഗവേഷണാധിഷ്ഠിത ഇന്റേൺഷിപ്പുമുണ്ട്.
വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും www.iiitm.ac.in ൽ. അപേക്ഷാ ഫീസ് 1,000 രൂപ. പട്ടിക/ഭിന്നശേഷിക്കാർ/വനിതകൾ എന്നീ വിഭാഗക്കാർക്ക് 500 രൂപ മതി.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ /6.50 സി.ജി.പി.എയിൽ കുറയാതെ ബിരുദം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉണ്ടായിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷ എഴുതി ഫലം കാത്തിരിക്കുവന്നവർക്കും അപേക്ഷിക്കാം.
നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ നിശ്ചിത ഫീസ്, ബന്ധപ്പെട്ട രേഖകൾ സഹിതം സ്പീഡ്പോസ്റ്റിൽ മാർച്ച് 15നകം The Head, Department of Management studies, AVB-IIITM Gwalior (MP), 474015 എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് മാർച്ച് 20, 21 തീയതികളിൽ ഗ്വാളിയറിൽ അഭിമുഖം, എഴുത്തുപരീക്ഷ നടത്തിയാണ് സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് മാർച്ച് 25ന് പ്രസിദ്ധപ്പെടുത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ഏപ്രിൽ രണ്ടിനകം 40,000 രൂപ ഫീസ് അടച്ച് പ്രവേശനം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

