എൽ.െഎ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനി, അസിസ്റ്റൻറ് മാനേജർ ഒഴിവുകൾ
text_fieldsഎൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് മാനേജ്മെൻറ് ട്രെയിനികളെയും അസിസ്റ്റൻറ് മാനേജർമാരെയും റിക്രൂട്ട് ചെയ്യുന്നു. ആകെ 20 ഒഴിവുകളുണ്ട്. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
മാനേജ്മെൻറ് ട്രെയിനി, ഒഴിവുകൾ 9, ബംഗളൂരു, ഭോപാൽ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ലഖ്നോ, പട്ന എന്നിവിടങ്ങളിൽ ഓരോ ഒഴിവ് വീതം. യോഗ്യത: ഫുൾടൈം MCA, BE/BTech, BSC (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 1.12.2020ൽ 24-30 വയസ്സ്. ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
അസിസ്റ്റൻറ് മാനേജർ (ഇൻഫർമേഷൻ സെക്യൂരിറ്റി എൻജിനീയർ, ഒഴിവ് -1, വെബ് െഡവലപ്പർ -4, ഡേറ്റാബേസ് െഡവലപ്പർ -2, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എൻജിനീയർ -1, മൊബൈൽ ആപ് െഡവലപ്പർ -2, വെബ് കണ്ടൻറ്/ഗ്രാഫിക്സ് ഡിസൈനർ -1). മുംബൈയിലാണ് നിയമനം. യോഗ്യത: ഫുൾടൈം MCA, BE/BTech/BSc (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 25-30 വയസ്സ്. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അതത് തസ്തികക്ക് ആവശ്യമായ നൈപുണ്യമുണ്ടാകണം. വിശദമായ യോഗ്യതമാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. താൽപര്യമുള്ളവർ www.lichousing.com/careersൽ ഓൺലൈനായി ഡിസംബർ 31നകം അപേക്ഷിക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഓൺലൈൻ ടെക്നിക്കൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. മാനേജ്മെൻറ് ട്രെയിനിക്ക് പ്രതിമാസം 25,000 രൂപയും അസിസ്റ്റൻറ് മാനേജർ തസ്തികക്ക് 10 മുതൽ 14 ലക്ഷം രൂപ വാർഷിക ശമ്പളമായും ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികളെ അസിസ്റ്റൻറ് മാനേജരായി നിയമിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

