Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമാധ്യമം എജുകഫേ ഇന്നും...

മാധ്യമം എജുകഫേ ഇന്നും നാളെയും മലപ്പുറത്ത്

text_fields
bookmark_border
മാധ്യമം എജുകഫേ ഇന്നും നാളെയും മലപ്പുറത്ത്
cancel
മ​ല​പ്പു​റം: ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ തീ​ര​ത്ത് മ​ല​പ്പു​റം ന​ഗ​രാ​തി​ർ​ത്തി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക ്കി​യ ന​ഗ​രി ഇ​നി ര​ണ്ടു​നാ​ൾ വൈ​ജ്ഞാ​നി​ക ച​ർ​ച്ച​ക​ൾ​ക്കും ആ​ശ​യ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും വേ​ദി​യാ​വും. ‘മാ ​ധ്യ​മ’​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്​​റു ഗ്രൂ​പ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​ യി ന​ട​ത്തു​ന്ന എ​ജു​ക​ഫേ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​പ്പ​ടി നൂ​റ​ടി പ​ട്ട​ർ​ക്ക​ട​വ​ൻ റോ​സ്​​ല ോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ​രി​സ​ര​ത്തും അ​ര​ങ്ങേ​റും.

വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്ന മേ​ള​യി​ൽ ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രും ക​രി​യ​ർ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ഉ​ന്ന​ത​വി​ജ​യി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തും. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യും വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യു​മാ​ണ്​ പ​രി​പാ​ടി. ഇ​ന്ന് രാ​വി​ലെ 11ന് ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചി മെ​ട്രോ എം.​ഡി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.50നും ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മോ​ട്ടി​വേ​ഷ​ൻ സ്​​പീ​ക്ക​ർ ഡോ. ​മാ​ണി പോ​ൾ ഉ​ച്ച​ക്ക്​ ര​ണ്ടി​നും ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ വൈ​കീ​ട്ട്​ അ​ഞ്ചി​നും സ​ദ​സ്സു​മാ​യി സം​വ​ദി​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന് ന​ട​ക്കു​ന്ന ടോ​പ്പേ​ഴ്സ് ടോ​ക്കി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ്ല​സ് ടു ​വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ‘ഞ​ങ്ങ​ളും മി​ടു​ക്ക​രാ​ണ്​’ പ​രി​പാ​ടി​യി​ൽ ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന്​ ഇ​ൻ​റ​റാ​ക്റ്റി​വ് ഷോ​യി​ൽ ഡ​ൽ​ഹി ചാ​ണ​ക്യ ഐ.​എ.​എ​സ് അ​ക്കാ​ദ​മി കേ​ര​ള മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് സൈ​മ​ൺ ത​ര​ക​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ‘സി​ജി’ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ൽ ഡി​സ്ക​ഷ​ൻ ന​ട​ക്കും.

വൈ​കീ​ട്ട്​ 3.30ന് ​ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് സെ​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​ങ്ക് പ്ര​തി​പാ​ദ്യ​വി​ഷ​യ​മാ​വും. മോ​ട്ടി​വേ​ഷ​ന​ൽ ഹി​പ്നോ​ട്ടി​സ്​​റ്റ്​ മാ​ജി​ക് ലി​യോ അ​ഞ്ചി​ന് മേ​ള​യി​ലെ​ത്തും. സി​വി​ൽ സ​ർ​വി​സി​​െൻറ വി​ജ​യ​വ​ഴി​ക​ൾ​ക്കൊ​പ്പം കോ​മേ​ഴ്​​സ്​-​മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന എ​ജു​ക​ഫേ​യി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത കൗ​ൺ​സ​ലി​ങ്, ക​രി​യ​ർ കൗ​ൺ​സ​ലി​ങ് തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamameducafeMalappuram News
News Summary - madhyamam educafe at malappuram-kerala news
Next Story