ഭാവി കുട്ടിക്കളിയാക്കരുത്; ശരിയായ കരിയർ കണ്ടെത്താൻ മാധ്യമം എജ്യുകഫെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
text_fieldsഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്തിട്ടും കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലേ? കരിയറിനെക്കുറിച്ച് വലിയ ആശങ്കയിലാണോ നിങ്ങൾ? വെറുതെ പഠിച്ചതുകൊണ്ട് മാത്രം ഇനി കാര്യമില്ല, കരിയർ പ്ലാനിങ് ശാസ്ത്രീയമാകണം. കരിയറിൽ വ്യക്തമായ ദിശാബോധം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി മാധ്യമം എജ്യുകഫെ മൾട്ടിപിൾ ഇന്റലിജൻസസ് (ആപ്റ്റിറ്റ്യൂഡ്) ടെസ്റ്റ് സംഘടിപ്പിക്കുന്നു.
കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തിയാൽ അവർക്ക് താൽപര്യമുണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങൾ മനസ്സിലാക്കാം. കരിയറിൽ മികവുണ്ടാകാൻ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയാനും സാധിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഹൊവാർഡ് ഗാർഡ്‌നറുടെ ശാസ്ത്രീയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ഈ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലൂടെ നിങ്ങളുടെ കുട്ടിയുടെ ഭാവിയും കരിയറും സുരക്ഷിതമാക്കാം. ഒരു വ്യക്തിയുടെ വൈജ്ഞാനിക കഴിവുകൾ, പ്രശ്‌നപരിഹാര ശേഷി, ഒരു പ്രത്യേക മേഖലയിൽ വിജയിക്കാനുള്ള അഭിരുചി എന്നിവ അളക്കാൻ ഈ ടെസ്റ്റിലൂടെ സാധിക്കും. ഓരോ വ്യക്തിയുടേയും ഒമ്പത് തരം ഇന്റലിജൻസുകൾ വിലയിരുത്തിയാണ് കരിയർ ഗൈഡൻസ് നൽകുന്നത്.
ടെസ്റ്റിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും അവരുടെ അഭിരുചികളും അനുയോജ്യമായ പഠനമേഖലകളും രേഖപ്പെടുത്തിയ അമ്പതു പേജുള്ള സമഗ്രമായ റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിനൊപ്പം കരിയർ സാധ്യതകൾ വിവരിക്കുന്ന പ്രത്യേക വോയ്സ് ക്ലിപ്പും ഉണ്ടായിരിക്കും.
തുടർന്ന്, ആവശ്യമെങ്കിൽ പേഴ്സണൽ കൺസൾട്ടേഷനും മെന്ററിങ്ങും ലഭ്യമാണ്. നാലാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്കും, നിലവിൽ ജോലി ചെയ്യുന്നവർക്കും ബിസിനസ്സ് രംഗത്തുള്ളവർക്കും തങ്ങളുടെ കരിയർ കൂടുതൽ മെച്ചപ്പെടുത്താനായി ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കാളികളാകാം. ടെസ്റ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 5000 പേർക്ക് ഏർലി ബേർഡ് ഓഫറിന്റെ ഭാഗമായി 880 രൂപയാണ് ഫീസ്.
ടെസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി myeducafe.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്- 96450 07116 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

