Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്; നീറ്റ് പഠനം രണ്ടുകോടി സ്കോളർഷിപ്പോടെ; ഇന്നും നാളെയും അവസരം

text_fields
bookmark_border
  • ഇന്ന് രാവിലെ 8 മുതൽ നാളെ രാത്രി 11 വരെ അവസരം
മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്; നീറ്റ് പഠനം രണ്ടുകോടി സ്കോളർഷിപ്പോടെ; ഇന്നും നാളെയും അവസരം
cancel

കോഴിക്കോട്: നീറ്റ് 2026ന് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി മാധ്യമവും ഡോപയും ചേർന്നൊരുക്കുന്ന 2 കോടി രൂപയുടെ സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാൻ ശനി, ഞായർ ദിവസങ്ങളിൽ കൂടി അവസരം.

ജൂൺ 14ന് രാവിലെ എട്ടുമുതൽ 15ന് രാത്രി 11 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ അവസരമൊരുങ്ങും. വിദ്യാർഥികൾക്ക് അവർക്കിഷ്ടപ്പെട്ട സമയം പരീക്ഷക്കായി തെരഞ്ഞെടുക്കാം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 60 ചോദ്യങ്ങളായിരിക്കും സ്കോളർഷിപ് പരീക്ഷയിൽ ഉണ്ടാവുക. എല്ലാം മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം.

വിജയികൾക്ക് രണ്ടു കോടിയുടെ സ്കോളർഷിപ്പിന് പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കും. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും. നീറ്റ് കോച്ചിങ്ങിന് താൽപ്പര്യമുള്ള, എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമാവുന്നതാകും പദ്ധതി.

സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ്ങ് ഫീസിൽ ഇളവും ലഭിക്കും. രജിസ്റ്റർ ചെയ്യാനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. https://www.madhyamam.com/drchamp എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9846146601, 9446235630.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhyamam Dopa Doctor Champ Scholarship
Next Story