Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പഠനത്തിന് രണ്ടുകോടി; സ്കോളർഷിപ് പരീക്ഷക്ക് നാളെ തുടക്കം

text_fields
bookmark_border
  • മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്
  • ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം; പരീക്ഷ 14, 15 തീയതികളിൽ
നീറ്റ് പഠനത്തിന് രണ്ടുകോടി; സ്കോളർഷിപ് പരീക്ഷക്ക് നാളെ തുടക്കം
cancel

കോഴിക്കോട്: നീറ്റ് 2026ന് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് സുവർണാവസരമൊരുങ്ങുന്നു. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്ക് 2 കോടിയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ് പ്രോഗ്രാം എത്തുകയാണ്. ജൂൺ 14, 15 തീയതികളിലാണ് സ്കോളർഷിപ് പരീക്ഷ നടക്കുക.

ഓൺലൈനായാണ് പരീക്ഷ നടക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 60 ചോദ്യങ്ങളായിരിക്കും സ്കോളർഷിപ് പരീക്ഷയിൽ ഉണ്ടാവുക.

എല്ലാം മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. നീറ്റിന് താൽപര്യമുള്ള ഏതൊരു വിദ്യാർഥിക്കും അപേക്ഷിക്കാം. ഉന്നതവിജയം നേടുന്നവർക്ക് വൻ തുക സ്കോളർഷിപ്പിനു പുറമെ ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഒരുങ്ങുന്നത്.

നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ് ഫീസിൽ ഇളവും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhyamam- Dopa Doctor Champ Scholarship
Next Story