Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightCareer Newschevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ മേഖലയിൽ നിയമന ലോക്​ഡൗൺ​; ഉദ്യോഗാർഥികൾക്ക്​ വൻ തിരിച്ചടി

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയിൽ നിയമന ലോക്​ഡൗൺ​; ഉദ്യോഗാർഥികൾക്ക്​ വൻ തിരിച്ചടി
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​ല​വ് ചു​രു​ക്കാ​ൻ ധ​ന​വ​കു​പ്പ്​ ഒ​രു​ക്കി​യ കു​രു​ക്കി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​​ക്ക്​ ‘ലോ​ക്​​ഡൗ​ൺ’. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പു​തി​യ നി​യ​മ​ന​ങ്ങ​ളും ത​സ്തി​ക സൃ​ഷ്​​ടി​ക്ക​ലും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് സ​മീ​പ​കാ​ല ഉ​ത്ത​ര​വു​ക​ൾ. ഒ​ടു​വി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ പി.​ജി ക്ലാ​സു​ക​ളി​ലെ ഒ​രു മ​ണി​ക്കൂ​ർ അ​ധ്യാ​പ​നം ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി പ​രി​ഗ​ണി​ക്കു​ന്ന വെ​യ്റ്റേ​ജും റ​ദ്ദാ​ക്കി. തു​ട​ർ​ന്ന്​ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​രം പു​ന​ർ​നി​ർ​ണ​യി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 

പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കു​ന്ന​തോ​ടെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ ഒ​േ​ട്ട​റെ അ​ധ്യാ​പ​ക​ർ അ​ധി​ക​മാ​വും. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​െൻറ അ​വ​സാ​ന​കാ​ല​ത്തും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​റും അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലും ത​സ്തി​ക സൃ​ഷ്​​ടി​ച്ചി​രു​ന്നി​ല്ല. പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കു​ക​വ​ഴി ഉ​ണ്ടാ​കു​ന്ന അ​ധി​ക അ​ധ്യാ​പ​ക​രെ സ​മീ​പ​കാ​ല​ത്ത് അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്ക് മാ​റ്റാ​നാ​വും. ഫ​ല​ത്തി​ൽ പി.​എ​സ്.​സി റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും പി.​എ​സ്.​സി നി​യ​മ​ന​ത്തി​നാ​യി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ 22 വി​ഷ​യ​ങ്ങ​ളി​ലെ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്കും സ​മീ​പ​കാ​ല​ത്തൊ​ന്നും നി​യ​മ​ന​മി​ല്ലെ​ന്ന് വ്യ​ക്തം. 

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ പി.​ജി വെ​യ്റ്റേ​ജ് പി​ൻ​വ​ലി​ച്ച് ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. വെ​യ്റ്റേ​ജ് നി​ല​നി​ൽ​ക്കു​മെ​ന്ന് 2018 മേ​യ്​ ഒ​മ്പ​തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ​ആ​ഴ്ച​യി​ൽ 16 മ​ണി​ക്കൂ​ർ ജോ​ലി ഭാ​രം ഉ​ണ്ടെ​ങ്കി​ൽ ഒ​രു അ​ധ്യാ​പ​ക ത​സ്തി​ക​യും അ​ധി​ക​മാ​യി ഒ​മ്പ​തോ അ​തി​ൽ കൂ​ടു​ത​ലോ മണിക്കൂർ ജോ​ലി ഭാ​രം ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ത​സ്തി​ക​യും അ​നു​വ​ദി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തു​പ്ര​കാ​രം എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് നി​യ​മ​ന​ങ്ങ​ളും ന​ട​ന്നു. എ​ന്നാ​ൽ ധ​ന​വ​കു​പ്പി​​​െൻറ എ​തി​ർ​പ്പി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ലൂ​ടെ പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കി.

ആ​ദ്യ ത​സ്തി​ക​ക്ക് പു​റ​മെ വ​രു​ന്ന എ​ല്ലാ ത​സ്തി​ക​ക​ൾ​ക്കും 16 മ​ണി​ക്കൂ​ർ ജോ​ലി ഭാ​രം നി​ർ​ബ​ന്ധ​മാ​ക്കി. ഉ​ത്ത​ര​വി​ന് 2018 മേ​യ് ഒ​മ്പ​ത് മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യ​തോ​ടെ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ നി​യ​മ​നം നേ​ടി​യ​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. കാ​ല​ക്ര​മ​ത്തി​ൽ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​വും. കോ​ള​ജു​ക​ളി​ലെ ജോ​ലി​ഭാ​രം പു​ന​ർ​നി​ർ​ണ​യി​ക്കുേ​മ്പാ​ൾ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ർ ത​ന്നെ അ​ധി​ക​മാ​വും. ഇ​തോ​ടെ വി​ര​മി​ക്കു​ന്ന ത​സ്തി​ക​യി​ൽ​പോ​ലും നി​യ​മ​നം ആ​വ​ശ്യ​മി​ല്ലാ​താ​വും. അ​ധ്യാ​പ​ക​ർ അ​ധി​ക​മാ​കു​ന്ന സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലും വി​ര​മി​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ പ​ക​രം നി​യ​മ​നം വേ​ണ്ടി​വ​രി​ല്ല.

Show Full Article
TAGS:lockdown teaching post finance department Government college education news kerala news 
Next Story