Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ല്ലം ജി​ല്ല​യി​ലെ...

കൊ​ല്ലം ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മെൻറ്​ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ഒാൺലൈൻ ക്ര​മീ​ക​ര​ണം 

text_fields
bookmark_border
കൊ​ല്ലം ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മെൻറ്​ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ഒാൺലൈൻ ക്ര​മീ​ക​ര​ണം 
cancel

കൊ​ല്ലം: ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മ​​െൻറ്​ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ര​ജി​സ്‌​ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍ക്ക​ല്‍, തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൂ​ട്ടി​ച്ചേ​ര്‍ക്ക​ല്‍ എ​ന്നി​വ സെ​പ്റ്റം​ബ​ര്‍ 30 വ​രെ www.eemployment.kerala.gov.in ല്‍ ​ഓ​ണ്‍ലൈ​നാ​യി ല​ഭി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്ക​ല്‍ ടെ​ലി​ഫോ​ണ്‍/ ഇ-​മെ​യി​ല്‍ വ​ഴി​യും ചെ​യ്യാം.


അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ 31 ന​കം പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. 2019 ഡി​സം​ബ​ര്‍ 20ന് ​ശേ​ഷം ജോ​ലി​യി​ല്‍നി​ന്ന്​ വി​ടു​ത​ല്‍ ചെ​യ്യ​പ്പെ​ട്ട ഡി​സ്ചാ​ര്‍ജ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക് ഡി​സം​ബ​ര്‍ 31 വ​രെ സീ​നി​യോ​റി​റ്റി നി​ല​നി​ര്‍ത്തി വി​ടു​ത​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്  ന​ല്‍കും. ജ​നു​വ​രി മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍ക്ക് ഡി​സം​ബ​ര്‍ 31 വ​രെ പു​തു​ക്കാം. 2019 മാ​ര്‍ച്ചി​നു ശേ​ഷം ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കും ഈ ​ആ​നു​കൂ​ല്യം ഡി​സം​ബ​ര്‍ 31 വ​രെ ല​ഭി​ക്കും.

സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ വാ​യ്പാ​തി​രി​ച്ച​ട​വ്, എം​പ്ലോ​യ്‌​മ​​െൻറ്​ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി താ​ല്‍ക്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ വി​ടു​ത​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍ക്ക​ല്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​ഴി നേ​രി​ട്ട് ല​ഭി​ക്കു​മെ​ന്നും ജി​ല്ല എം​പ്ലോ​യ്‌​മ​​െൻറ്​ ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക്​ ഫോ​ൺ: 0474-2746789 (ജി​ല്ല എം​പ്ലോ​യ്‌​മ​​െൻറ്​ എ​ക്‌​സ്‌​ചേ​ഞ്ച്) deeklm.emp.lbr@kerala.gov.in, 0474-2515060 (പ​ര​വൂ​ര്‍ എം​പ്ലോ​യ്‌​മ​​െൻറ്​ എ​ക്‌​സ്‌​ചേ​ഞ്ച്), teeprvr.emp.lbr@kerala.gov.in എ​ന്നീ ന​മ്പ​റു​ക​ളി​ലും ഇ-​മെ​യി​ലി​ലും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsemployment exchange
News Summary - online setups in kollam employment exchanges-kerala news
Next Story