എല്എല്.എം: ഓണ്ലൈന് ഓപ്ഷനുകള് ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2021-22 വര്ഷത്തെ എല്എല്.എം കോഴ്സ് പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെൻറ് ആരംഭിച്ചു. എല്എല്.എം പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട എല്ലാ വിദ്യാർഥികള്ക്കും 27ന് വൈകീട്ട് മൂന്നുവരെ ഓണ്ലൈനായി ഓപ്ഷന് നല്കാം.
ഓപ്ഷനുകള് രജിസ്റ്റര് ചെയ്യാത്ത വിദ്യാർഥികളെ ഡിസംബർ 29ന് നടക്കുന്ന അലോട്ട്മെൻറിന് പരിഗണിക്കില്ല. നാഷനാലിറ്റി, നേറ്റിവിറ്റി, ഫോട്ടോ, ഒപ്പ്, ഫീസ് എന്നിവയിലെ ന്യൂനതകളാല് റാങ്ക് ലിസ്റ്റില് ഫലം തടഞ്ഞുവെച്ച വിദ്യാർഥികള്ക്കും ഓണ്ലൈനായി ഓപ്ഷൻ സമര്പ്പിക്കാം.
എന്നാല് ഈ വിദ്യാർഥികള് ഡിസംബർ 24ന് ഉച്ചക്ക് രണ്ടിന് മുമ്പ് രേഖകള് പ്രവേശന പരീക്ഷ കമീഷണര്ക്ക് ഓണ്ലൈനായി സമര്പ്പിക്കാത്ത പക്ഷം ഓപ്ഷനുകള് അലോട്ട്മെൻറിനായി പരിഗണിക്കില്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

