Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൽ.ഡി.സി: പുതിയ ...

എൽ.ഡി.സി: പുതിയ  റാങ്ക്​ ലിസ്​റ്റ്​ ഏപ്രിൽ രണ്ടിന്​

text_fields
bookmark_border
എൽ.ഡി.സി: പുതിയ  റാങ്ക്​ ലിസ്​റ്റ്​ ഏപ്രിൽ രണ്ടിന്​
cancel
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റി​​​െൻറ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന എ​ൽ.​ഡി ക്ല​ർ​ക്ക്​ പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ലി​സ്​​റ്റ്​ ഏ​പ്രി​ൽ ര​ണ്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. നി​ല​വി​ലെ റാ​ങ്ക്​ ലി​സ്​​റ്റി​​​െൻറ കാ​ലാ​വ​ധി മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. ഏ​പ്രി​ൽ ഒ​ന്നി​ന്​ അ​വ​ധി​യാ​യ​തി​നാ​ലാ​ണ്​ ര​ണ്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പി.​എ​സ്.​സി പ​രീ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​െ​ട എ​ണ്ണം കു​റ​ക്കാ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ലെ​റ്റ​ർ സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പ​രീ​ക്ഷ തീ​യ​തി​ക്ക്​ 40 ദി​വ​സം മു​മ്പ്​ പ്രൊ​ഫൈ​ലി​ൽ ഇ​തി​നു​ള്ള മൊ​ഡ്യൂ​ൾ വ​രും. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ക്കാ​നും കൂ​ടി​യാ​ണി​ത്. ക​ൺ​ഫേം ചെ​യ്യു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​വും പ​രീ​ക്ഷാ ഹാ​ൾ ഒ​രു​ക്കു​ക. അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കൊ​ക്കെ പ​രീ​ക്ഷാ​ഹാ​ൾ ഒ​രു​ക്കു​ന്ന​രീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇൗ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​വും. വ​ർ​ധി​ച്ച പ​രീ​ക്ഷാ​ചെ​ല​വ്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​​ ഇ​തെ​ന്നും അ​ടു​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​ഡി.​സി​യു​ടെ നി​ല​വി​ലെ റാ​ങ്ക്​ ലി​സ്​​റ്റി​​​െൻറ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ്ര​തി​ഷേ​ധ​സ​മ​രം ക​ത്തി​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ റാ​ങ്ക് ​ലി​സ്​​റ്റി​​​െൻറ പ്ര​ഖ്യാ​പ​നം. ലി​സ്​​റ്റി​​​െൻറ കാ​ലാ​വ​ധി നീ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഇ​തി​ന​കം വ്യ​ക്ത​​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ​സാ​ന നി​മി​ഷ​മെ​ങ്കി​ലും അ​നു​കൂ​ല പ്ര​ഖ്യാ​പ​നം സ​ർ​ക്കാ​റി​ൽ​നി​ന്നു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ സ​മ​രം ശ​ക്​​ത​മാ​ക്കു​ന്ന​ത്.

മാ​ർ​ച്ച്​ 30നാ​ണ്​ ച​ട്ട​പ്ര​കാ​രം നി​ല​വി​ലെ റാ​ങ്ക്​ ലി​സ്​​റ്റി​​​െൻറ കാ​ലാ​വ​ധി തീ​രു​ക. 30ന്​ ​ദുഃ​ഖ വെ​ള്ളി അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​മെ​ന്ന നി​ല​ക്ക്​ 31ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ചെ​യ്​​ത​ത്. കാ​ലാ​വ​ധി തീ​രു​ന്ന റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ 9656 ​പേ​ർ​ക്ക്​ നി​യ​മ​ന​ശി​പാ​ർ​ശ ന​ൽ​കി​യെ​ന്നാ​ണ്​ ഒ​രാ​ഴ്​​ച മു​മ്പു​ള്ള ക​ണ​ക്ക്. മു​ൻ എ​ൽ.​ഡി.​സി റാ​ങ്ക്​ ലി​സ്​​റ്റു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​േ​മ്പാ​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​യ​മ​ന​മാ​ണി​ത്.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsLDCmalayalam newsnew rank list
News Summary - ldc new rank list- kerala news
Next Story