Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തെയും ഇന്ത്യയിലെയും എം.ബി.ബി.എസ് പഠനസാധ്യതകളെക്കുറിച്ചറിയാം; മാധ്യമം വെബിനാർ 14ന്

text_fields
bookmark_border
വിദേശത്തെയും ഇന്ത്യയിലെയും എം.ബി.ബി.എസ് പഠനസാധ്യതകളെക്കുറിച്ചറിയാം; മാധ്യമം വെബിനാർ 14ന്
cancel

കോഴിക്കോട്: ഉന്നത പഠനത്തിനായി കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും അതുപോലെ ഏറ്റവും കൂടുതൽ അവസരങ്ങളുള്ള വിദേശ രാജ്യങ്ങളായ ജോർജിയ, പോളണ്ട്, റഷ്യ, മൾഡോവ, അർമീനിയ, കസാഖ്സ്താൻ, കിർഗിസ്താൻ, ഉസ്ബെകിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മാധ്യമത്തിന്‍റെ നേതൃത്വത്തിലുള്ള വെബിനാർ ഈമാസം 14ന് നടക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ് നടക്കുക.

നമ്മുടെ നാട്ടിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും വിദേശത്ത് ഉന്നത പഠനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും ഇതേക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടാകാറില്ല. അതിനാൽ, വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പഠനത്തിനായി സർവകലാശാലകൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും ലഭ്യമാകുന്ന സ്കോളർഷിപ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645006838.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Know about MBBS study opportunities abroad and in India; Madhyam Webinar on 14
Next Story