അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സ് പ്ലസ് ടു ഹ്യുമാനിറ്റീസിനു തുല്യമായി പരിഗണിക്കും
text_fieldsഅഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സ് പ്ലസ് ടു ഹ്യുമാനിറ്റീസിനു തുല്യമായി പരിഗണിക്കും
ഞാൻ അറബിക് ഒാറിയൻറൽ എസ്.എസ്.എൽ.സി കഴിഞ്ഞതാണ്. പത്താംക്ലാസിൽ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ല. അതിനുശേഷം രണ്ടുവർഷ കോഴ്സായ അഫ്ദലുൽ ഉലമ പ്രിലിമിനറി പാസായി. അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സ്, പ്ലസ് ടുവിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. എെൻറ യോഗ്യതകൾവെച്ച് എനിക്ക് അടുത്ത അധ്യയന വർഷത്തിൽ ടി.ടി.സി കോഴ്സിനു ചേരാൻ കഴിയുമോ? കഴിയില്ലെങ്കിൽ ടി.ടി.സി കോഴ്സിനു ചേരുന്നതിനുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്? പ്രിലിമിനറി കോഴ്സ് പ്ലസ് ടുവിന് തത്തുല്യമാണെന്ന് തെളിയിക്കുന്നതിന് പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
സറീന മഞ്ചേരി
•ഒാറിയൻറൽ എസ്.എസ്.എൽ.സി പാസായവർക്ക് എൽ.പി സ്കൂളിൽ അറബിക് അധ്യാപികയാകാനുള്ള യോഗ്യതയായി. അതിനുപരി അഫ്ദലുൽ ഉലമ പ്രിലിമിനറി കഴിഞ്ഞവർക്കും എൽ.പിയിൽ അറബിക് അധ്യാപികയാകാം. അതിന് കെ.ടെറ്റ് IV കൂടി പാസാകേണ്ടതുണ്ട്. അതിനുശേഷം ടി.ടി.സിക്കു പഠിക്കാൻ ആഗ്രഹിക്കുന്നത് പ്രൈമറിയിൽ പൊതു അധ്യാപികയാകാനാെണന്ന് തോന്നുന്നു.
അഫ്ദലുൽ ഉലമ പ്രിലിമിനറി, പ്ലസ് ടു ഹ്യുമാനിറ്റീസിനു തുല്യമായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പ്രിലിമിനറി കഴിഞ്ഞവർക്ക് അഫ്ദലുൽ ഉലമ ഫൈനലോ (ബിരുദത്തിനു തുല്യം) ബി.എ അറബിക്കിനോ ചേരാം. അതുപോലെ പ്രിലിമിനറി കഴിഞ്ഞവർക്ക് ടി.ടി.സി (ഡി.എഡ്) കോഴ്സിനു ചേരാവുന്നതാണ്. അറബിക് അല്ലാതെ ഹ്യുമാനിറ്റീസ് വിഷയത്തിൽ (ഹിസ്റ്ററിയോ ഇക്കണോമിക്സോ പൊളിറ്റിക്സോ) ബിരുദത്തിന് ചേരാനും കഴിയും. അതിന് യൂനിവേഴ്സിറ്റിയുടെ പ്രത്യേക അനുവാദം വേണം. അത് കഴിഞ്ഞാൽ ബി.എഡ് കൂടി പാസായാൽ ഹ്യുമാനിറ്റീസിൽ അധ്യാപികയാകാം (ഹൈസ്കൂൾ). ഏതു വേണമെന്ന് തീരുമാനിക്കുക.
സെയിൽസ് അസിസ്റ്റൻറ്, കൺസ്യൂമർഫെഡ്
കാറ്റഗറി നമ്പർ 565/2014 അനുസരിച്ചുള്ള സെയിൽസ് അസിസ്റ്റൻറ് കൺസ്യൂമർഫെഡ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ സാധ്യത ലിസ്റ്റ് ആയോ? അർഹതപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സമയമായോ?
രവീന്ദ്രൻ ആറ്റിങ്ങൽ
•ഇതിെൻറ സാധ്യത ലിസ്റ്റ് ആയിട്ടില്ല.
കല്ലൻ-മൂപ്പൻ ഒ.ബി.സിയിൽപെട്ടതാണ്
എെൻറ മാതാപിതാക്കൾ തമിഴ്നാട്ടിലെ കല്ലൻ വിഭാഗത്തിൽപെട്ടവരാണ്. ഞങ്ങൾ 26 വർഷമായി കേരളത്തിൽ സ്ഥിരതാമസമാണ്. ഞാൻ ഒന്നാംക്ലാസ് മുതൽ വിദ്യാഭ്യാസം നടത്തിയത് കേരളത്തിലാണ്. എെൻറ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ എെൻറ അച്ഛെൻറയും അമ്മയുടെയും ജാതിയായി ‘കല്ലൻ’ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്് പോളിടെക്നിക് അഡ്മിഷൻ ആവശ്യപ്രകാരം ഞാൻ താമസിക്കുന്ന സ്ഥലത്തെ വില്ലേജിൽനിന്ന് എനിക്ക് ‘കല്ലൻ’ ജാതിയാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
പി.എസ്.സിയുടെ വൺടൈം രജിസ്ട്രേഷനിൽ കല്ലൻ-മൂപ്പൻ എന്ന ജാതിയാണ് രേഖപ്പെടുത്തിയത്. കല്ലൻ എന്ന ജാതി പി.എസ്.സിയുടെ വൺടൈം രജിസ്േട്രഷനിൽ ഇല്ല. കല്ലനും കല്ലൻ-മൂപ്പനും ഒന്നുതന്നെയാണോ? എനക്ക് സംവരണാനുകൂല്യം ലഭിക്കുമോ?
അയ്യപ്പൻ പരപ്പനങ്ങാടി
•കല്ലൻ എന്ന പേര് പി.എസ്.സിയുടെ സംവരണ വിഭാഗത്തിൽ ഇല്ല. കല്ലൻ മൂപ്പൻ എന്ന ജാതി പി.എസ്.സിയുടെ ലിസ്റ്റിലുണ്ട്. അത് ഒ.ബി.സി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽ ഇൗഴവ, മുസ്ലിം, ലാറ്റിൻ കാത്തലിക്സ്, ആംഗ്ലോ ഇന്ത്യൻ, ധീവര, വിശ്വകർമ, നാടാർ, അവശ ക്രൈസ്തവർ എന്നിവരൊഴികെയുള്ളവരാണ് ഒ.ബി.സി വിഭാഗത്തിൽപെടുന്നത്. കല്ലൻ മൂപ്പനും അതിൽപെടും. ഒ.ബി.സിക്ക് ലാസ്റ്റ്ഗ്രേഡ് സർവിസിന് ആറു ശതമാനവും മറ്റു തസ്തികകൾക്ക് മൂന്നു ശതമാനവും സംവരണമാണ് അനുവദിച്ചിട്ടുള്ളത്.
ജാതിയുടെ പേര് വൺൈടം രജിസ്ട്രേഷനിലും അപേക്ഷയിലും ക്ലെയിം ചെയ്യുകയും അത് തെളിയിക്കുന്നതിനാവശ്യമായ രേഖ വില്ലേജ് ഒാഫിസറിൽനിന്ന് വാങ്ങേണ്ടതുമാണ്. വൺടൈം രജിസ്ട്രേഷനിൽ ജാതി ക്ലെയിം ചെയ്യുകയുണ്ടായി. ഇനി അപേക്ഷകളിലും ആ ജാതിതന്നെ രേഖപ്പെടുത്തണം. വില്ലേജ് ഒാഫിസറിൽനിന്ന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും വാങ്ങി സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് പി.എസ്.സിയിൽ ഹാജരാകണം. അപ്പോൾ സംവരണാനുകൂല്യം ലഭിക്കും.
അറബിക് ടീച്ചറാകാനുള്ള യോഗ്യത
ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി (ഡബ്ൾ മെയിൻ) ബി.എഡ്, സോഷ്യൽ സയൻസ് പാസായ വ്യക്തിയാണ്. ഡിഗ്രി സെക്കൻഡ് ലാംഗ്വേജും പ്രീഡിഗ്രി സെക്കൻഡ് ലാംഗ്വേജും ഒാപ്ഷനലും അറബിക്കാണ്. എനിക്ക് 40 വയസ്സായി. ഒ.ബി.സി വിഭാഗത്തിൽപെട്ട ഒരു ഉദ്യോഗാർഥിയാണ്.
എനിക്ക് എൽ.പി, യു.പി സ്കൂൾ അസിസ്റ്റൻറ് (അറബിക്) ആകാനുള്ള ടെറ്റ് എഴുതാനും ടീച്ചറാകാനും സാധിക്കുമോ? എൽ.പി, യു.പി ക്ലാസുകളിലേക്ക് വെവ്വേറെ ടെറ്റ് എഴുതണോ? ദിവസവേതനക്കാരുടെ പ്രായപരിധി എത്രയാണ്?
സാജിദ മലപ്പുറം
•ബി.എ അറബിക് പാസായവർക്ക് എൽ.പിയിലും യു.പിയിലും അറബിക് അധ്യാപകരാകാം. എന്നാൽ, ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടിയവരെ ഇപ്പോൾ പി.എസ്.സി പരിഗണിക്കുന്നില്ല. ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി പാസായവർ എയ്ഡഡ് സ്കൂളിൽ എൽ.പി, യു.പി ഭാഷാധ്യാപകരാകാൻ കെ.ടെറ്റ് IV പാസാകേണ്ടതാണ്. കെ.ടെറ്റ് എഴുതുന്നതിൽ തടസ്സമില്ല. കെ.ടെറ്റ് ഇല്ലാതെതന്നെ ജോലിയിൽ പ്രവേശിക്കാം. അവർക്ക് 2019 മാർച്ച് വരെ കെ.ടെറ്റ് പാസാകാൻ അവസരമുണ്ട്. ദിവസവേതനക്കാരുൾപ്പെെട എല്ലാ അധ്യാപകരുടെയും ഉയർന്ന പ്രായപരിധി 40 ആണ്. പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്നു വയസ്സ് ഇളവുണ്ട്. അതായത് 43 വയസ്സുവരെ അപേക്ഷിക്കാം.
സംസ്ഥാന പി.എസ്.സിയുടെ സംവരണ ലിസ്റ്റിൽ പിന്നാക്ക വിഭാഗക്കാരെ പ്രത്യേകമായാണ് പരിഗണിക്കുന്നത്. മുസ്ലിം പ്രത്യേക വിഭാഗം തന്നെയാണ്. ഒ.ബി.സി വേറെ വിഭാഗമാണ്.
പി.ഡബ്ല്യു.ഡി ലൈൻമാൻ, കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ തസ്തികയുടെ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയാണ് (കാറ്റഗറി നമ്പർ 217/15). എെൻറ പേര് മെയിൻ ലിസ്റ്റിലാണുള്ളത്. മെയിൻ ലിസ്റ്റിലുള്ളവർ റാങ്ക്ലിസ്റ്റിലും മെയിൻ ലിസ്റ്റിൽതന്നെയായിരിക്കുമോ? റാങ്ക്ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിക്കും? ലിസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണ്? മെയിൻ ലിസ്റ്റിലുള്ള മുസ്ലിമായ എനിക്ക് നേരേത്ത നിയമനം ലഭിക്കുമോ? എത്ര ഒഴിവുകളുണ്ട്?
സാബിത് കുറ്റിക്കാട്ടൂർ
•ഇതിെൻറ റാങ്ക്ലിസ്റ്റ് തയാറാക്കി കമീഷെൻറ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാലുടൻ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് അഡ്വൈസ് ആരംഭിക്കും. ഷോർട്ട്ലിസ്റ്റിൽ മെയിൻ ലിസ്റ്റിലുൾപ്പെട്ടവർ റാങ്ക്ലിസ്റ്റിലും മെയിൻ ലിസ്റ്റിൽ തന്നെയായിരിക്കും. രണ്ടു പ്രാവശ്യമായി 28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയിൻ ലിസ്റ്റിലുള്ള സംവരണ വിഭാഗക്കാർക്ക് നേരേത്ത നിയമനം ലഭിക്കും.
അഗ്രികൾചറൽ ഒാഫിസർ
അഗ്രികൾചറൽ ഒാഫിസർ തസ്തികയുടെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട മുസ്ലിം ഉദ്യോഗാർഥിയാണ്. പുതുതായി ഒഴിവുകൾ വല്ലതും റിപ്പോർട്ട് ചെയ്തോ? എനിക്ക് നിയമനം ലഭിക്കുമോ?
രോഷ്ന കല്ലമ്പലം
•ഇൗ തസ്തികയിലേക്ക് പുതുതായി 17 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിെൻറ അഡ്വൈസ് ഉടനെയുണ്ടാകും.
െലക്ചറർ ഇൻ ഇംഗ്ലീഷ്, അഡ്വൈസായി
ഞാൻ െലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികയുടെ ലിസ്റ്റിൽ 13ാം റാങ്കുകാരിയാണ്. അതിെൻറ നിയമനം സംബന്ധിച്ച കേസ് തീർന്നതായി അറിയാൻ കഴിഞ്ഞു. അഡ്വൈസ് ഉടനുണ്ടാകുമോ? എത്ര ഒഴിവുകളുണ്ട്.
ദിവ്യ, കോട്ടപ്പടി
•കേസ് വെക്കേറ്റ് ചെയ്തു. അഡ്വൈസ് ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ 103 ഒഴിവുകളാണുണ്ടായിരുന്നത്. ഒാപൺ 75ാം റാങ്കുവരെയും മുസ്ലിം 81ാം റാങ്കുവരെയുമായി. 13ാം റാങ്കുകാരിയായ ദിവ്യക്ക് അഡ്വൈസ് ഉടനെ ലഭിക്കും.
ജൂനിയർ അസിസ്റ്റൻറ്, മിൽമ
കാറ്റഗറി നമ്പർ 197/2016 അനുസരിച്ച് മിൽമയിലെ ജൂനിയർ അസിസ്റ്റൻറ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണയം പൂർണമായോ? സാധ്യത ലിസ്റ്റ് ഉടനുണ്ടോ?
സമീർ ആറ്റിങ്ങൽ
•ഇതിെൻറ മൂല്യനിർണയം ആയിട്ടില്ല. അതുകഴിഞ്ഞാലേ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
