തിരുവോണനാളിലെ എയിംസ് നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണം -കെ.സി. വേണുഗോപാല്‍ എം.പി
text_fieldsഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ നാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്രമന്ത്രിക്കും, എയിംസ് ഡയറക്ടർക്കും കത്ത് നൽകി.
ഓണമെന്നത് കേരളീയരുടെ ഉത്സവമാണ്. അന്ന് പരീക്ഷ നടത്തുന്നതുവഴി ഒരുപാട് മലയാളി നഴ്‌സുമാര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടും. ഈ തീരുമാനം കേരളത്തിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരോടുള്ള അനീതിയാണ് പ്രിലിമിനറി പരീക്ഷ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ചത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും കത്തിൽ കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

