എച്ച്.പി.സി.എൽ റിഫൈനറിയിൽ ജൂനിയർ എക്സിക്യൂട്ടിവ്, എൻജിനീയർ: 100 ഒഴിവുകൾ
text_fieldsഎച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളീൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ- (കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണിത്). ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ ആൻഡ് സേഫ്റ്റി) 87, ജൂനിയർ എക്സിക്യൂട്ടിവ് മെക്കാനിക്കൽ -4 (ശമ്പളനിരക്ക് 30,000-1,20,000 രൂപ).
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ -2, അസിസ്റ്റന്റ് എൻജിനീയർ -കെമിക്കൽ പ്രോസസ് -12, (ശമ്പളനിരക്ക് 40,000-1,40,000 രൂപ).
എൻജിനീയർ -മെക്കാനിക്കൽ -14, കെമിക്കൽ പ്രോസസ് -2, ഫയർ ആൻഡ് സേഫ്റ്റി -4 (ശമ്പളനിരക്ക് 50,000-1,50,000 രൂപ).
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www.hrrl.in/current-openings ലിങ്കിലുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
അപേക്ഷാ ഫീസ് 1180 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. നൈറ്റ് ഷിഫ്റ്റിലും ജോലിയുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

