ഐ.ഡി.ബി.ഐയിൽ ജൂനിയർ അസിസ്റ്റന്റ് മാനേജരാകാം
text_fieldsബാങ്കിങ് ആൻഡ് ഫിനാൻസ് പി.ജി ഡിപ്ലോമ പഠിച്ച് ഐ.ഡി.ബി.ഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജരാകാം. 600 ഒഴിവുകളുണ്ട്. ഒരുവർഷമാണ് കോഴ്സ് കാലാവധി.
ഐ.ഡി.ബി.ഐക്കുവേണ്ടി ബംഗളൂരുവിലെ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിങ്, ഗ്രേറ്റർ നോയിഡയിലെ എൻ.ഇ.ഐ.പി.എൽ എന്നിവയാണ് പരിശീലനം നൽകുന്നത്. രണ്ട് കാമ്പസുകളിലായി ആറുമാസത്തെ ക്ലാസ്റൂം പഠനവും രണ്ടുമാസത്തെ ഇന്റേൺഷിപ്പും നാലുമാസത്തെ ഓൺ ജോബ് പരിശീലനവും അടങ്ങിയതാണ് പാഠ്യപദ്ധതി.
ഫീസ് ബോർഡിങ്, ലോഡ്ജിങ് ഉൾപ്പെടെ മൂന്നുലക്ഷം രൂപ + ജി.എസ്.ടി. യോഗ്യത: ബിരുദം. പ്രായം 20-25. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഒക്ടോബർ 20ന് ഓൺലൈൻ ടെസ്റ്റ് നടത്തിയാണ് സെലക്ഷൻ. വിജ്ഞാപനം www.idbibank.in/careers ൽ.
സെപ്റ്റംബർ 30വരെ അപേക്ഷിക്കാം. അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 200 മതി. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമുള്ളപക്ഷം ഐ.ഡി.ബി.ഐ ബാങ്ക് വിദ്യാഭ്യാസവായ്പ നൽകും. കോഴ്സ് പാസാകുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിക്കും. തുടക്കത്തിൽ 6.50 ലക്ഷം രൂപവരെ വാർഷിക ശമ്പളം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

