Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഐ.സി ഹൗസിങ് ഫിനാൻസിൽ ജൂനിയർ അസിസ്റ്റന്റ്; 200 ഒഴിവുകൾ

text_fields
bookmark_border
എൽ.ഐ.സി ഹൗസിങ് ഫിനാൻസിൽ ജൂനിയർ അസിസ്റ്റന്റ്; 200 ഒഴിവുകൾ
cancel

എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള ഓഫിസുകളിലായി ആകെ 200 ഒഴിവുകളാണുള്ളത് (ആന്ധ്രപ്രദേശ് 12, അസം 5, ഛത്തിസ്‍ഗഢ് 6, ഗുജറാത്ത് 5, ഹിമാചൽ പ്രദേശ് 3, ജമ്മു ആൻഡ് കശ്മീർ 1, കർണാടകം 38, മധ്യപ്രദേശ് 12, മഹാരാഷ്​ട്ര 53, പുതുച്ചേരി 1, സിക്കിം 1, തമിഴ്നാട് 10, തെലങ്കാന 31, ഉത്തർപ്രദേശ് 17, ബംഗാൾ 5).

ഒരാൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. എന്നാൽ, ടെസ്റ്റിൽ പ​ങ്കെടുക്കുന്നതിന് സൗകര്യപ്രദമായ സംസ്ഥാനം തിരഞ്ഞെടുക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.lichousing.comൽ. ആഗസ്റ്റ് 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടായിരിക്കണം. ഹൈസ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിക്കുകയോ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഉള്ളവരോ ആയാൽ മതി. ​പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 21-28 വയസ്സ്. ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Junior Assistant in LIC Housing Finance
Next Story