സഹകരണ ബാങ്കുകളിൽ 195 ജൂനിയർ ക്ലർക്ക്/കാഷ്യർ നിയമനം
text_fieldsകേരളത്തിലെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിൽ 195 ഒഴി വുകളിലേക്ക് സഹകരണ സർവിസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം 1/2020). എഴുത ്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിെൻറയും അ ടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം.
ഗ്രേഡ് അടിസ്ഥ ാനത്തിൽ 8730-22400 രൂപ മുതൽ 13350-38,300 രൂപ വരെ വിവിധ ശമ്പള നിരക്കിലാവും നിയമനം. യോഗ്യത: എസ്.എസ്.എൽ.സിയും ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷനും (ജെ.ഡി.സി). തത്തുല്യ സഹകരണ ഡിപ്ലോമക്കാരെയും പരിഗണിക്കും. അല്ലെങ്കിൽ സഹകരണം ഐച്ഛികമായുള്ള ബി.കോം ബിരുദം അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി)/എച്ച്.ഡി.സി ആൻഡ് ബി.എം) അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപറേറ്റിവ് ട്രെയ്നിങ്ങിെൻറ എച്ച്.ഡി.സി/എച്ച്.ഡി.എം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി (സഹകരണം ആൻഡ് ബാങ്കിങ്) ബിരുദം.
പ്രായപരിധി: 1-1-2020ൽ 18 വയസ്സ് തികയണം. 40 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി, വിമുക്തഭടന്മാർ എന്നിവർക്ക് മൂന്നുവർഷവും വിധവകൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് പത്തുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സഹകരണ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം.
82 സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkeral.orgൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ ഫീസ് 150 രൂപ. ഒന്നിലധികം ബാങ്കുകളിലേക്ക് പരിഗണിക്കുന്നതിന് ഓരോന്നിനും 50 രൂപ അധികം നൽകണം. പട്ടികജാതി/വർഗക്കാർക്ക് 50 രൂപ വീതം മതി. ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷ മാർച്ച് 31വരെ സ്വീകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
