Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജിഷ എലിസബത്തിന് ...

ജിഷ എലിസബത്തിന് ഇ.ജെ.എൻ ഏഷ്യ–പസഫിക് മാധ്യമ ഫെലോഷിപ്​

text_fields
bookmark_border
ജിഷ എലിസബത്തിന്  ഇ.ജെ.എൻ ഏഷ്യ–പസഫിക്  മാധ്യമ ഫെലോഷിപ്​
cancel
camera_alt??? ??????????

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ​നി​ലെ പ​രി​സ്ഥി​തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി അ​മേ​രി​ ക്ക ആ​സ്ഥാ​ന​മാ​യ ഇ​ൻ​റ​ർ ന്യൂ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ.​ജെ.​എ​ൻ ഏ​ഷ്യ-​പ​സ​ഫി​ക് സ്​​റ്റോ​റി മാ​ധ്യ​മ ഫെലോ ഷിപ് ‘മാ​ധ്യ​മം’ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ലെ സ​ബ്​ എ​ഡി​റ്റ​ർ ജി​ഷ എ​ലി​സ​ബ​ത്തി​ന്. 2567 ഡോ​ള​ർ (ഏ​ക​ദേ​ശം 1,78,000 രൂ​പ) ആ​ണ് ഫെലോഷിപ് തു​ക.

കേ​ര​ള​ത്തി​​​​​െൻറ തീ​ര​പ്ര​ദേ​ശം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം എ​ന്നി​വ​യെ​ക്കു​റി​ച്ച തു​ട​ർ​പ​ഠ​ന​ത്തി​നാ​ണ് ഫെലോഷിപ്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ൻ​റ​ർ​ന്യൂ​സി​ന്​ കീ​ഴി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട, ലോ​ക​മൊ​ട്ടാ​കെ​യു​ള്ള പ​രി​സ്ഥി​തി ജേ​ണ​ലി​സ്​​റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ർ​ത്ത് ജേ​ണ​ലി​സം നെ​റ്റ്‌​വ​ർ​ക്കും (ഇ.​ജെ.​എ​ൻ) സ്വീ​ഡി​ഷ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്മ​​​​െൻറ് കോ​ർ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി​യും (സി​ഡ) സം​യു​ക്ത​മാ​യാ​ണ് ഫെലോഷിപ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തേ, കേ​ര​ള സ​ർ​ക്കാ​റി​​​​​െൻറ ഡോ. ​അം​ബേ​ദ്ക​ർ മാ​ധ്യ​മ പു​ര​സ്‌​കാ​രം, എ​ൻ.​എ​ഫ്.​ഐ ദേ​ശീ​യ മാ​ധ്യ​മ അ​വാ​ർ​ഡ്, എ​റ​ണാ​കു​ളം പ്ര​സ്​ ക്ല​ബി​​​​​െൻറ ലീ​ല മേ​നോ​ൻ വ​നി​താ ജേ​ണ​ലി​സ്​​റ്റ്​ അ​വാ​ർ​ഡ്, ഇ​ന്ത്യ പ്ര​സ്​ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മി​ക​ച്ച ബ​ഡി​ങ് ജേ​ണ​ലി​സ്​​റ്റ്​ അ​വാ​ർ​ഡ്, മീ​ഡി​യ ഫെ​സ്​​റ്റ്​ ബെ​സ്​​റ്റ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റി​വ് ജേ​ണ​ലി​സ്​​റ്റ്​ അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് ചൊ​വ​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​ഡി. ജോ​ർ​ജി​​​​​െൻറ​യും സി.​കെ. ഷേ​ർ​ളി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ജോ​ൺ ആ​ളൂ​ർ. മ​ക​ൾ: ഇ​ത​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha elisabathasia pacific fellowship
News Summary - jisha elisabath-ejnasiapacificfelloship
Next Story