ജെ.ഇ.ഇ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

09:36 AM
30/04/2018
students

ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് രാജ്യത്തെ എൻട്രൻസെഴുതിയ വിദ്യാർഥികൾ. ജെ.ഇ.ഇ പേപ്പർ 1 ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ.  റാങ്ക് ലിസ്റ്റിൽ 220,000 വിദ്യാർഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള യോഗ്യത ലഭിക്കും.

നാഷണൽ ഇന്‍റ്്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്(എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെൽ ഫൈൻൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിൻ എൻട്രൻസ് അടിസ്ഥാനമാക്കിയാണ്.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്ളസ് ടുവിന്‍റെ മാർക്ക് പരിഗ‍ണിക്കുന്നതല്ല.

Loading...
COMMENTS