Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജാ​മി​അ മി​ല്ലി​യ:...

ജാ​മി​അ മി​ല്ലി​യ: പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

text_fields
bookmark_border
Jamie Millia
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ജാ​മി​അ മി​ല്ലി​യ ഇ​സ്‍ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി മേ​യ് 25 വ​​​രെ അ​പേ​ക്ഷി​ക്കാം. മേ​യ് 13 ആ​യി​രു​ന്നു നേ​ര​ത്തേ ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

പി​എ​ച്ച്.​ഡി ഒ​ഴി​കെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ, പി.​ജി ഡി​പ്ലോ​മ, അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ, ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് മേ​യ് 22 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ​​മേ​യ് 22 വ​​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നം. ജാ​മി​അ​യി​ലെ പ​ത്ത് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്. ​

പ്ര​സ്തു​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ക്ക​ണം. ​സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ​​ജൂ​ൺ ര​ണ്ടി​ലെ യു.​ജി-​പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia Millia Islamia University
News Summary - Jamie Millia: Admission date extended
Next Story