ഐ.എസ്.ആർ.ഒ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിൽ 97 ഒഴിവുകൾ
text_fieldsഐ.എസ്.ആർ.ഒയുടെ കീഴിൽ ശ്രഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലും അനുബന്ധ സ്ഥാപനത്തിലും വിവിധ തസ്തികകളിൽ ഒഴിവുകൾ. ഓൺലൈനിൽ നവംബർ 9നകം അപേക്ഷിക്കാം.
തസ്തികകൾ:
ടെക്നിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ എൻജിനീയറിങ് ഒഴിവുകൾ 7, ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-1, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 3, സിവിൽ എൻജിനീയറിങ് 2.
സയന്റിഫിക് അസിസ്റ്റന്റ്: ബി.എസ്‍സി ഫിസിക്സ് -ഒഴിവുകൾ 2, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ഫോട്ടോഗ്രഫി/ വിഷ്വൽ ആർട്സ് -സിനി ഓട്ടോഗ്രഫി)-1
ലൈബ്രറി അസിസ്റ്റന്‍റ്: ഒഴിവുകൾ 3
നഴ്സ് -ഗ്രേഡ് ബി: ഒഴിവുകൾ -3
ടെക്നീഷ്യൻ ഗ്രേഡ് -ബി: കെമിക്കൽ 3, ഇലക്ട്രീഷ്യൻ 5, ഫിറ്റർ 17, സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് 1, ഇലക്ട്രോണിക് മെക്കാനിക് 12, ബോയിലർ അറ്റൻഡന്റ് 2, ടർണർ 1, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 1, ഫോട്ടോഗ്രാഫർ /ഡിജിറ്റൽ ഫോട്ടോഗ്രാഫർ 1.
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ബി: സിവിൽ -1
ഫയർമാൻ ഗ്രേഡ് എ / എൽ.വി.ഡി- എ / എച്ച്.വി.ഡി-1: ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 5, ഹെവി വെഹിക്കിൾ ഡ്രൈവർ 7, ഫയർമാൻ 2.
മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവുകൾ 16.

