െഎ.എസ്.ആർ.ഒയിൽ ഒാഫിസർ ഒഴിവുകൾ
text_fieldsഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷനിൽ (െഎ.എസ്.ആർ.ഒ) മൂന്നു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ (ജനറൽ-1), അക്കൗണ്ട്സ് ഒാഫിസർ (ജനറൽ -1, എസ്.ടി-1), പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ (എസ്.സി-1) എന്നീ തസ്തികകളിലേക്കാണ് നിയമനം.
100 രൂപയാണ് അപേക്ഷഫീസ്. വനിതകൾ, അംഗപരിമിതർ, എസ്.സി/എസ്.ടി, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. ഏപ്രിൽ 27 വരെ ഫീസടക്കാം. www.isro.gov.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 25 വരെ അപേക്ഷ സമർപ്പിക്കാം.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, അഹ്മദാബാദ്, ഗുവാഹതി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ www.isro.gov.in ൽ.
