ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ 72 ഒഴിവുകൾ
text_fieldsറെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. ആകെ 72 ഒഴിവുകളാണുള്ളത്.
അഡീഷനൽ ജനറൽ മാനേജർ/സിവിൽ- നാല്, ജോയിൻറ് ജനറൽ മാേനജർ/സിവിൽ-ഏഴ്, ഡെപ്യൂട്ടി ജനറൽ മാനേജർ/സിവിൽ- 18, ഡെപ്യൂട്ടി മാനേജർ/ സിവിൽ ക്വാളിറ്റി- മൂന്ന്, മാനേജർ/സിവിൽ ക്വാളിറ്റി- രണ്ട്, ജൂനിയർ എൻജിനീയർ/SHE (ഡിേപ്ലാമ (എൻജി.)/ ബി.എസ്സി (ഫിസിക്സ്/കെമിസ്ട്രി/മാത്സ്)- രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറൽ/ഒ.ബി.സി (എക്സിക്യൂട്ടിവ്)-1000 രൂപ. ജനറൽ/ഒ.ബി.സി (നോൺ എക്സിക്യൂട്ടിവ്)-500 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടൻമാർ- 250 രൂപ.
ഒാൺലൈനായാണ് ഫീസ് അടക്കേണ്ടത്. ഏപ്രിൽ 27 വരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.ircon.org ൽ.
