നേ​വി​യി​ൽ അ​വ​സ​രം

  • തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഏ​ഴി​മ​ല നാ​വി​ക  അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം

00:39 AM
14/02/2018
ഇ​ന്ത്യ​ൻ നേ​വി​യി​ൽ പൈ​ല​റ്റ്, ഒ​ബ്​​സ​ർ​വ​ർ, എ​യ​ർ​ട്രാ​ഫി​ക്​ ക​ൺ​ട്രോ​ള​ർ പ്ര​വേ​ശ​ന​ത്തി​ന്​ എ​സ്.​എ​സ്.​സി വി​ജ്ഞാ​പ​നം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 
തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ക​ണ്ണൂ​രി​ലെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ജ​നു​വ​രി 2019 മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. നാ​ല്​ ത​സ്​​തി​ക​ക​ളി​ലാ​യി 19 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. എ​യ​ർ​ട്രാ​ഫി​ക്​ ക​ൺ​ട്രോ​ള​ർ -ഏ​ഴ്, ഒ​ബ്​​​സ​ർ​വ​ർ -നാ​ല്​, പൈ​ല​റ്റ്​ (എം.​ആ​ർ) -മൂ​ന്ന്​, പൈ​ല​റ്റ്​ (എം.​ആ​ർ.​ഒ​ഴി​െ​ക) -അ​ഞ്ച്​ എ​ന്നീ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്​. 
യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. എ​യ​ർ ട്രാ​ഫി​ക്​ ക​ൺ​ട്രോ​ള​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ 10ാം ക്ലാ​സ്, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ൽ 60ശ​ത​മാ​നം മാ​ർ​ക്ക്​ ഉ​ണ്ടാ​യി​രി​ക്ക​ണം. 
പ്ല​സ്​​ടു ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചി​രി​ക്ക​ണം. സി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ന്​ നി​ർ​ദി​ഷ്​​ട യോ​ഗ്യ​ത​ക്കു​ പു​റ​െ​മ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സി.​പി.​എ​ൽ യോ​ഗ്യ​ത​യും വേ​ണം.  എ​ൻ​ജി​നീ​യ​റി​ങ്​ അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 
പ്രാ​യം: എ​യ​ർ ട്രാ​ഫി​ക്​ ക​ൺ​ട്രോ​ള​ർ  02-01-1994നും 01-01-1998 ​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ൾ​​െ​പ്പ​ടെ)
ഒ​ബ്​​സ​ർ​വ​ർ 02-01-1995നും 01-01-2000 ​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം (ര​ണ്ടു തീ​യ​തി​ക​ളും ഉ​ൾ​െ​പ്പ​ടെ).
പൈ​ല​റ്റ്  02-01-1995 നും 01-01-2000​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ൾ​െ​പ്പ​ടെ).
സി.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ 02-01-1994നും 01-01-2000​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ൾ​െ​പ്പ​ടെ). നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ www.joinindiannavy.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​​വ​സാ​ന തീ​യ​തി: മാ​ർ​ച്ച്​ 04. 
 
COMMENTS