ഇന്ത്യൻ ബാങ്കിൽ 145 സ്പെഷലിസ്റ്റ് ഒാഫിസർ
text_fieldsചെെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഒാഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇൻഫർമേഷൻ ടെക്നോളജി/ഡിജിറ്റൽ ബാങ്കിങ് വിഭാഗം -31, ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി സെൽ -ഏഴ്, ട്രഷറി വിഭാഗം -13, റിസ്ക് മാനേജ്മെൻറ് വിഭാഗം -ആറ്, സെക്യൂരിറ്റി (മാനേജർ) -25, ക്രെഡിറ്റ് (സീനിയർ മാനേജർ, മാനേജർ) -50, പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം -രണ്ട്, പ്രിമിസസ് ആൻഡ് എക്സ്പെൻറീച്ചർ വിഭാഗം -11 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷഫീസ്: ജനറൽ വിഭാഗത്തിന് 600. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗത്തിന് 100. കൂടുതൽ വിവരങ്ങൾ വെബ്ൈസറ്റിൽ. www.indianbank.co.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 10 മുതൽ മേയ് രണ്ടുവരെ അപേക്ഷിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
