Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻജിനീയറിങ് ബിരുദമുണ്ടോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; അപേക്ഷ ഒക്ടോബർ 29 വരെ

text_fields
bookmark_border
indian army recruitment
cancel

ന്യൂഡൽഹി: എൻജിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫീസറായി ചേരാൻ അവസരം. 2027 ജൂലൈ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കാണ് (ടി.ജി.സി-145) ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഒക്ടോബർ 29 വരെ സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പ്രീ കമീഷൻ പരിശീലനം നൽകും. പരിശീലനകാലത്ത് പ്രതിമാസം 56,400 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിൽ കമീഷൻ ചെയ്യപ്പെടും. കൂടാതെ ശമ്പളവും പ്രമോഷനും കണക്കാക്കുന്നതിനായി ഒരു വർഷത്തെ മുൻകാല സീനിയോറിറ്റിയും ലഭിക്കും.

ആർക്കെല്ലാം അപേക്ഷിക്കാം?

എൻജിനീയറിങ് സ്ട്രീമുകളിൽ ബി.ഇ, ബിടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി യോഗ്യതയുള്ളവർക്കും വിവിധ സ്ട്രീമുകൾക്ക് അനുസരിച്ച് അവസരമുണ്ട്. അവസാന വർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ പിന്നീട് എൻജിനീയറിങ് ഡിഗ്രി പരീക്ഷ വിജയിച്ചതിന്റെ തെളിവും എല്ലാ സെമസ്റ്ററുകളിലെയും/വർഷങ്ങളിലെയും മാർക്ക് ഷീറ്റുകളും ഹാജരാക്കണം.

ടി.ജി.സി വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ ആവശ്യാനുസരണം കോർപ്സ് ഓഫ് എൻജിനീയേർസ്, കോർപ്സ് ​ഓഫ് സിഗ്നൽസ്, കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേർസ് തുടങ്ങിയ വിഭാഗങ്ങളിൽ നിയമിക്കും. ആർമിയുടെ ആവശ്യകത അനുസരിച്ച് മറ്റ് ആംസ് ആൻഡ് സർവിസസ് വിഭാഗങ്ങളിലേക്കും നിയമനം ലഭിക്കാം.

തിരഞ്ഞെടുപ്പ് എങ്ങനെ?

അപേക്ഷകളുടെ പ്രാഥമിക പരിശോധനക്ക് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർവിസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവാണ് പ്രധാന ഘട്ടം. എസ്.എസ്.ബിക്ക് ശേഷം മെഡിക്കൽ പരിശോധന നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കുകയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജോയിനിങ് ലെറ്റർ നൽകുകയും ചെയ്യും.

എങ്ങനെ അപേക്ഷിക്കാം?

joinindianarmy.nic.in എന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ:

1. ഇന്ത്യൻ ആർമിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ പ്രവേശിക്കുക.

2. Officer Entry Apply/Login തിരഞ്ഞെടുക്കുക.

3. പുതിയ ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കണം. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് നിലവിലുള്ള ലോഗിൻ വിവരങ്ങൾ ഉപയോഗിക്കാം.

4. ഡാഷ്‌ബോർഡിലെ Apply Online തിരഞ്ഞെടുക്കുക.

5. Technical Graduate Course (TGC-145) July 2027 തിരഞ്ഞെടുക്കുക.

6. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, എൻജിനീയറിങ് സ്ട്രീം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ നൽകുക.

7. വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.

8. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്/കോപ്പി ഭാവിയിലെ ആവശ്യത്തിനായി സൂക്ഷിക്കുക.

പ്രായപരിധി, അംഗീകരിക്കുന്ന എൻജിനീയറിങ് സ്ട്രീമുകളുടെ പൂർണ പട്ടിക, മറ്റ് വിശദമായ യോഗ്യതാ നിബന്ധനകൾ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കണമെന്ന് ആർമി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Army TGC 145 Recruitment 2027
Next Story