ഇന്ത്യ സെക്യൂരിറ്റി പ്രസിൽ ജൂനിയർ ഒാഫിസ് അസിസ്റ്റൻറ്
text_fieldsസെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മൈനിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിെൻറ ഭാഗമായ മഹാരാഷ്ട്രയിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽ ജൂനിയർ ഒാഫിസ് അസിസ്റ്റൻറ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറൽ- 17, ഒ.ബി.സി-എട്ട്, എസ്.സി-ഏഴ്, എസ്.ടി- മൂന്ന് ഒഴിവുകളാണുള്ളത്. 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദധാരികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം. കൂടാതെ, ഒാഫിസ് അസിസ്റ്റൻറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
ഉയർന്ന പ്രായപരിധി 28 വയസ്സ്. അപേക്ഷഫീസ് 200 രൂപ. ഒാൺലൈനായാണ് ഫീസടക്കേണ്ടത്. ഏപ്രിൽ മൂന്നുമുതൽ മേയ് രണ്ടുവരെ ഫീസടക്കാം. എസ്.സി/എസ്.ടി/ പി.ഡബ്ല്യൂ.ഡി/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷഫീസില്ല. ഒാൺൈലൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കുന്നതിനും www.ispnasik.spmcil.com സന്ദർശിക്കുക.
അപേക്ഷകൾ ഏപ്രിൽ മൂന്നുമുതൽ മേയ് രണ്ടുവരെ സമർപ്പിക്കാം.
