ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ 28 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ
text_fieldsഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരെ തേടുന്നു. ഒഴിവുകൾ-28. ഇനി പറയുന്ന സ്ഥലങ്ങളിലെ ആശുപത്രി/ഡിസ്പെൻസറികളിലാണ് നിയമനം -ഹരിദ്വാർ: ഒഴിവുകൾ -5, ഭോപാൽ -1, തൃച്ചി -4, ഹൈദരാബാദ്-5, ഝാൻസി -2, റാണിെപ്പട്ട് -1, ചെന്നൈ -1, രുദ്രാപുർ-1, വിശാഖപട്ടണം-1, ജഗദീഷ്പുർ-1, ന്യൂഡൽഹി-2, ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 4 ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു. പ്രതിമാസം 83,000 രൂപ ശമ്പളം.
യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇേൻറൺഷിപ് ട്രെയ്നിങ് പ്രവൃത്തി പരിചയമായി പരിഗണിക്കില്ല.പ്രായപരിധി 37 വയസ്സ്. ഒ.ബി.സി നോൺക്രീമിലെയർ/പട്ടികജാതി-വർഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 300 രൂപ. െഡബിറ്റ് /െക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്വഴി ഓൺലൈനായി അടക്കാം. എസ്.സി/എസ്.ടി/പി.ബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. https://Careers.bhel.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. നവംബർ 25 വരെ സ്വീകരിക്കും.
മെറിറ്റടിസ്ഥാനത്തിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

