Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐ ജോലി ഇല്ലാതാക്കുമോ? ആശങ്ക വേണ്ടെന്ന് ഐഐടി മദ്രാസ് പഠന റിപ്പോർട്ട്

text_fields
bookmark_border
എഐ ജോലി ഇല്ലാതാക്കുമോ? ആശങ്ക വേണ്ടെന്ന് ഐഐടി മദ്രാസ് പഠന റിപ്പോർട്ട്
cancel

ചെന്നൈ: നിർമിതബുദ്ധി ജോലികൾ തട്ടിയെടുക്കുമെന്ന വ്യാപകമായ ആശങ്കകൾക്കിടെ വ്യത്യസ്തമായ കണ്ടെത്തലുമായി ഐഐടി മദ്രാസ്. ഒരു ജോലി പൂർണമായി എഐ ഏറ്റെടുക്കുന്നുവെന്ന ധാരണ തെറ്റാണെന്നും ജോലിയിലെ ചില ഭാഗങ്ങൾ അഥവാ ടാസ്കുകൾ മാത്രമേ എഐ കൈകാര്യം ചെയ്യുന്നുള്ളൂവെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

'ഹൗ എഐ ഈസ് റീകോൺഫിഗറിങ് വർക്ക് ഇൻ ഇന്ത്യ' എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർണായക നിരീക്ഷണം ഉള്ളത്. 'ഇൻഡസ്ട്രി കോൺക്ലേവ് ഓൺ എഐ ഗവേണൻസ് 2026' ൽ വെച്ചാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. വാധ്വാനി സ്കൂൾ ഓഫ് ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കീഴിലെ സെന്റർ ഫോർ റെസ്പോൺസിബിൾ എഐ (സിഇആർഎഐ) യിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

എഐ എങ്ങനെ ടാസ്കുകൾ ഏറ്റെടുക്കുന്നു, നിലവിലുള്ള ജോലികളുടെ സ്വഭാവം എങ്ങനെ മാറ്റുന്നു, പുതിയ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നിവയാണ് റിപ്പോർട്ടിൽ പ്രധാനമായും വിലയിരുത്തുന്നത്. തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ഭയവും പുതിയ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കയും പഠനം വിശദമായി വിശകലനം ചെയ്യുന്നു.

എഐ എപ്പോഴും ജോലി ഇല്ലാതാക്കുമെന്ന ആശയത്തെ ഈ പേപ്പർ ചോദ്യം ചെയ്യുന്നുണ്ടെന്ന് സിഇആർഎഐയുടെ തലവൻ പ്രൊഫ. ബാലരാമൻ രവീന്ദ്രൻ പറഞ്ഞു. മിക്ക ജോലികളിലും നിരവധി ടാസ്കുകൾ ഉൾപ്പെടുന്നു, അവയിൽ ചിലത് മാത്രമേ എഐക്ക് കാര്യക്ഷമമായി ചെയ്യാൻ കഴിയൂ. അതിന്റെ സ്വാധീനം ടാസ്കുകളുടെ സ്വഭാവം, വ്യവസായ മേഖല, എഐക്കുള്ള നിയന്ത്രണങ്ങൾ, ഉപയോഗിക്കാനുള്ള ചെലവ് എന്നിവയെ ആശ്രയിച്ചിരിക്കും.

മനുഷ്യനും എഐയും തമ്മിലുള്ള സഹകരണത്തെ രണ്ട് തരത്തിലാണ് റിപ്പോർട്ട് വർഗീകരിച്ചിരിക്കുന്നത്. ഒന്നാമത്തേതിൽ എഐയാണ് ഭൂരിഭാഗം ടാസ്കുകളും നിർവഹിക്കുന്നത്, മനുഷ്യർ ഫലം പരിശോധിച്ച് ഉറപ്പുവരുത്തുന്നു. രണ്ടാമത്തേതിൽ മനുഷ്യരാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്, ജോലി എളുപ്പമാക്കാനും വേഗത്തിലാക്കാനും എഐയെ ഒരു സഹായിയായി ഉപയോഗിക്കുന്നു.

ഈ സഹകരണത്തിന് കീഴിൽ ജോലി എങ്ങനെ മാറുന്നുവെന്ന് കാണിക്കുന്ന നിരവധി വഴികളും റിപ്പോർട്ടിലുണ്ട്. ലളിതമായ എഐ കൊണ്ട് ചെയ്യാവുന്ന ടാസ്കുകൾ, നൂതന എഐ ആവശ്യമുള്ളവ, എഐക്ക് ഇപ്പോഴും ചെയ്യാൻ കഴിയാത്തവ, അപകടകരമായ ജോലികൾക്കായി എഐയെ ഉപയോഗിക്കുന്നത്, തീരുമാനമെടുക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ മനുഷ്യന്റെ സാന്നിധ്യം തുടരേണ്ടതിന്റെ ആവശ്യകത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IIT Madras AI Study
Next Story