െഎ.ബി.ബി.െഎയിൽ അസിസ്റ്റൻറ് മാനേജർ
text_fieldsകേന്ദ്ര സർക്കാറിന് കീഴിൽ അടുത്തിടെ രൂപവത്കൃതമായ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് ഒാഫ് ഇന്ത്യയിൽ അസിസ്റ്റൻറ് മാനേജർമാരെ നിയമിക്കുന്നതിന് വിജ്ഞാപനമായി. ഗ്രേഡ് ‘എ’ യിൽ വരുന്ന തസ്തികയിൽ ആെക 18 ഒഴിവുകളാണുള്ളത്.
യോഗ്യത: സി.എ/സി.എസ് / എൽഎൽ.ബി / എം.ബി.എ ഫിനാൻസ് / എം.എ ഇക്കണോമിക്സ്/ എം.കോം
ഉയർന്ന യോഗ്യതയുള്ളവർക്ക് പരിഗണനയുണ്ടായിരിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം.
പ്രായപരിധി: ജനറൽ -28 വയസ്സ്
ഒ.ബി.സി -31, എസ്.സി/എസ്.ടി -33.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 14
അപേക്ഷ ഫീസ്: ജനറൽ/ഒ.ബി.സി -500 രൂപ. ജി.എസ്.ടി പുറമെ.
എസ്.സി/എസ്.ടി/ അംഗപരിമിതർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: ഒാൺലൈൻ പരീക്ഷ, ഗ്രൂപ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ
ശമ്പള സ്കെയിൽ: 28150-1550(4)-34350-1750(7)-46600-EB-1750(4)-53600-2000(1)-55600(17 വർഷം).
മറ്റ് അലവൻസുകൾ പുറമെ.
ആകെ 16 പരീക്ഷ കേന്ദ്രങ്ങളുണ്ട്. കേരളത്തിലുള്ളവർക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാം.
www.ibbi.gov.inലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
