Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ പോസ്്റ്റ് പേമെന്‍റ് ബാങ്കില്‍ 1060 ഒഴിവ്

text_fields
bookmark_border
  • നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം
ഇന്ത്യ പോസ്്റ്റ് പേമെന്‍റ് ബാങ്കില്‍ 1060 ഒഴിവ്
cancel
തപാല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്്റ്റ് പേമെന്‍റ് ബാങ്കില്‍ സ്കെയില്‍ 2,3 റാങ്കുകളില്‍ 1060 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. 
സീനിയര്‍ മാനേജര്‍ (ബ്രാഞ്ച്-350), മാനേജര്‍ (ഏരിയ സെയില്‍സ്-250), മാനേജര്‍ (ഏരിയ ഓപറേഷന്‍സ്-350), മാനേജര്‍ (കസ്്റ്റമര്‍ അക്യുസേഷന്‍ സപോര്‍ട്ട് -16) എന്നിങ്ങനെയാണ് ഒഴിവ്. 
ഓപറേഷന്‍ റിസ്ക് മാനേജര്‍ ഒഴിവിലേക്ക് ആറ് ഒഴിവും സീനിയര്‍ മാനേജര്‍ (സിസ്്റ്റം / ഡാറ്റ ബേസ് അഡ്മിനിട്രേഷന്‍), സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍) , നെറ്റ് വര്‍ക്ക്/ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്മിനിസ്ട്രേഷന്‍ ഒഴിവുകളിലേക്ക് അഞ്ച് ഒഴിവ് വീതവുമാണ് ഉള്ളത്. 
എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ഫ്രോഡ് കണ്‍ട്രോള്‍ ഓപറേഷന്‍സ്, കസ്്റ്റമര്‍ സര്‍വിസ്, ഓപറേഷന്‍സ് സീനിയര്‍ മാനേജര്‍ തസ്തികയില്‍ നാല് ഒഴിവുകള്‍ വീതവും റീട്ടേല്‍ പ്രൊഡക്ട്സ് , ചെക് ട്രങ്കേഷന്‍ സിസ്റ്റം, റീകണ്‍സിലേഷന്‍ സീനിയര്‍ മാനേജര്‍, വെന്‍ഡര്‍ പെര്‍മോഫമന്‍സ് മാനേജ്മെന്‍റ്, ഐ.ടി പ്രൊജക്ട് മാനേജ്മെന്‍റ്) മാനേജര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകള്‍ വീതവുമാണ് ഉള്ളത്. 
സീനിയര്‍ മാനേജര്‍ (സെയില്‍സ് ഓപറേഷന്‍), സീനിയര്‍ മാനേജര്‍ (മര്‍ച്ചന്‍റ് പ്രൊഡക്്ട്സ്), മാനേജര്‍ (യൂസര്‍ എക്സ്പീരിയന്‍സ് യു.എക്സ്), യൂസര്‍ ഇന്‍റര്‍ഫേസ് യു.ഐ. സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍ ജനറലിസ്്റ്റ് മാന്‍പവര്‍ പ്ളാനിങ് ആന്‍ഡ് റിക്രൂട്ട്മെന്‍റ്, പെര്‍ഫോമന്‍സ് മാനേജ്മെന്‍റ് സിസ്്റ്റം), മാനേജര്‍ (എച്ച്.ആര്‍ ജനറലിസ്്റ്റ് മാന്‍പവര്‍ പ്ളാനിങ് ആന്‍ഡ് റിക്രൂട്ട്മെന്‍റ്, പെര്‍ഫോമന്‍സ് മാനേജ്മെന്‍റ് സിസ്്റ്റം), സീനിയര്‍ മാനേജര്‍ (റിസ്ക് ആന്‍ഡ് കണ്‍കറന്‍റ് ഓഡിറ്റ്), മാനേജര്‍ (റിസ്ക് ആന്‍ഡ് കണ്‍കറന്‍റ് ഓഡിറ്റ്), സീനിയര്‍ മാനേജര്‍ (കംപ്ളെയ്ന്‍സ് സപ്പോര്‍ട്ട് ആന്‍ഡ് റിപ്പോര്‍ട്ടിങ്), മാനേജര്‍ (വെന്‍ഡര്‍ മാനേജ്മെന്‍റ്-ഹാര്‍ഡ്്വെയര്‍/ സോഫ്റ്റ്്വെയര്‍/ സര്‍വിസസ്), മാനേജര്‍ (ഡിജിറ്റല്‍ ടെക്നോളജി ഇന്നവേഷന്‍) എന്നീ തസ്തികകളിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്. 
സീനിയര്‍ മാനേജര്‍ (യു.എക്സ്/ യു.ഐ), മാനേജര്‍ (പ്രൊഡക്ട് റിസര്‍ച്ച്), സീനിയര്‍ മാനേജര്‍ (ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സീനിയര്‍ മാനേജര്‍(ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്), സീനിയര്‍ മാനേജര്‍ (ഫിനാന്‍ഷ്യല്‍ പ്ളാനിങ് ആന്‍ഡ് ബഡ്ജറ്റിങ്), മാനേജര്‍ (അക്കൗണ്ട് പേയബ്ള്‍), മാനേജര്‍ (ടാക്സേഷന്‍), മാനേജര്‍ (പ്രൊക്യുര്‍മെന്‍റ്), മാനേജര്‍ (ട്രഷറി സെറ്റില്‍മെന്‍റ്സ് ആന്‍ഡ് റീകണ്‍സിലേഷന്‍), മാനേജര്‍ (പ്രോഗ്രാം മാനേജ്മെന്‍റ് ഓഫിസ്), സീനിയര്‍ മാനേജര്‍ (ട്രെയിനിങ്), മാനേജര്‍ (ട്രെയിനിങ്), മാനേജര്‍ കോര്‍പറേറ്റ് എച്ച്.ആര്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍), മാനേജര്‍ (ഹിന്ദി സെല്‍), സീനിയര്‍ മാനേജര്‍ (കാള്‍ സെന്‍റര്‍), മാനേജര്‍ ലീഗല്‍ (1), മാനേജര്‍ (ഡിജിറ്റല്‍ ടെക്നോളജി ഇന്നവേഷന്‍) തസ്തികകളിലേക്ക് ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. സ്കെയില്‍ രണ്ട് ഓഫിസര്‍ തസ്തികയിലേക്ക് 26-35, സ്കെയില്‍ മൂന്ന് ഓഫിസര്‍ തസ്തികയില്‍ 23-35 വയസ്സുമാണ് പ്രായപരിധി. 
ശമ്പളം:സ്കെയില്‍ 2 ഓഫിസര്‍-31,705-45,950, സ്കെയില്‍ 3 ഓഫിസര്‍-42,020-51,490. 
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാവും. 
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി 700, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 150, ഓണ്‍ലൈനായി ഫീസ് അടക്കാം. 
www.indiapost.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - http://docs.madhyamam.com/node/add/article
Next Story