Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റീസ്

text_fields
bookmark_border
  • രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച്
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റീസ്
cancel
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റിസായി 290 പേരെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ (35), ഇലക്ട്രോ പ്ളെയ്റ്റര്‍ (3), ഇലക്ട്രോണിക്സ് മെക്കാനിക് (25), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്‍റന്‍സ് (8), ഫിറ്റര്‍ (35), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (8), മെഷിനിസ്റ്റ് (25), മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ് (6), പെയ്ന്‍റര്‍ (8), പാറ്റേണ്‍ മേക്കര്‍ (3) റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക് (18), വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് -18) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഈ വിഭാഗത്തില്‍ ഒരുവര്‍ഷത്തെ പരിശീലനമാണ്. 
കാര്‍പെന്‍റര്‍ (25), ഫൗണ്ടറിമാന്‍ (3), ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍ (3), മെക്കാനിക്(ഡീസല്‍) (25), പൈപ്പ് ഫിറ്റര്‍ (16), ഷീറ്റ് മെറ്റര്‍ വര്‍ക്കര്‍ (26) എന്നീ ബ്രാഞ്ചുകളില്‍ രണ്ട് വര്‍ഷത്തെ പരിശീലനമാണ്. 
50 ശതമാനം മാര്‍ക്കോടെ എസ്.എസ്സി/ മെട്രിക്/ പത്താം ക്ളാസും ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐയും. 
ജനറല്‍ വിഭാഗത്തിലുള്ളവര്‍ 1996 ഏപ്രില്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരും എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ 1991 ഏപ്രില്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. 
ശാരീരികക്ഷമത: ഉയരം 137 സെ.മീ, തൂക്കം കുറഞ്ഞത് 25.4 കി.ഗ്രാം. 
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖത്തിനുശേഷം വൈദ്യപരിശോധനയുണ്ടായിരിക്കും. 2017 ഫെബ്രുവരി ഒന്നിനാണ് എഴുത്തുപരീക്ഷ. രണ്ടിനുതന്നെ ഫലം പുറത്തുവരും. ഇലക്ട്രീഷ്യന്‍, ഇലക്ട്രോ പ്ളെയ്റ്റര്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഐ.ടി ആന്‍ഡ് ഇ.എസ്.എം, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് വിഭാഗത്തില്‍ ഫെബ്രുവരി മൂന്നിനാണ് അഭിമുഖം. പെയ്ന്‍റര്‍, വെല്‍ഡര്‍, കാര്‍പെന്‍റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ നാലിനും ഫിറ്റര്‍, റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി മെക്കാനിക്, മെക്കാനിക് (ഡീസല്‍) വിഭാഗത്തിലുള്ളവര്‍ക്ക് ആറിനുമാണ് ഇന്‍റര്‍വ്യു. മെഷിനിസ്റ്റ്, മെക്കാനിക്, പാറ്റേണ്‍ മേക്കര്‍, ഫൗണ്ട്റിമാന്‍, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, പൈപ്പ് ഫിറ്റര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏഴിനായിരിക്കും അഭിമുഖം. 
2017 ഏപ്രില്‍ ഒന്നിന് പരിശീലനം ആരംഭിക്കും. 
www.mhrdnats.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷിക്കണം. അപ്രന്‍റീസ് പ്രൊഫൈല്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. www.indiannavy.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഹാള്‍ടിക്കറ്റ് മാതൃക ഡൗണ്‍ലോഡ് ചെയ്തതും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്രന്‍റീസ് പ്രൊഫൈലും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം The OfficerinCharge (for
Apprenticeship), Naval Dockyard Apprentices School, VM Naval Base S.O., P.O.,Visakhapatnam  530 014, Andhra Pradesh” എന്ന വിലാസത്തില്‍ അയക്കണം. വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച്. പകര്‍പ്പ് ലഭിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 12. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - http://docs.madhyamam.com/node/add/article
Next Story