യൂ​​നി​​യ​​ൻ പ​​ബ്ലി​​ക് സ​​ർ​​വി​​സ് ക​​മീ​​ഷ​​ൻ 78 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു 

16:49 PM
16/03/2017
യു.പി.എസ്​.സി 78 തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ക​​മ്പ​​നി ​േപ്രാ​​സി​​ക്യൂ​​ട്ട​​ർ- 1. വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം (മൂ​​ന്ന്), ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ടി​​ങ് ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ 2. കെ​​മി​​സ്​​​റ്റ്- ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​േ​​വ​ ഓ​​ഫ് ഇ​​ന്ത്യ (ആ​​റ്), 3. ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ -ജി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​േ​​വ ഓ​​ഫ് ഇ​​ന്ത്യ (ഒ​​ന്ന്), 4. അ​​സി​​സ്​​​റ്റ​​ൻ​​റ് ഡ​​യ​​റ​​ക്ട​​ർ- സി​​സ്​​​റ്റം​​സ്- ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് ഇ​​ൻ​​കം ടാ​​ക്സ് (39), 5. ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ (ഇ.​​ആ​​ർ- ഒ​​ന്ന്), 6. ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ (ഇ.​​ആ​​ർ -ഒ​​ന്ന്), 7. മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ -ഹോ​​മി​​യോ​​പ്പ​​തി- ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് ഹോ​​മി​​യോ​​പ്പ​​തി (12) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ൾ. 
ഒ​​ന്നാ​​മ​​ത്തെ ത​​സ്തി​​ക​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്ക് 30, ര​​ണ്ട്, മൂ​​ന്ന്, ഏ​​ഴ് ത​​സ്തി​​ക​​ക​​ളി​​ൽ 53, അ​​ഞ്ചാം ത​​സ്തി​​ക​​ക്ക് 40, ഏ​​ഴാ​​മ​​ത്തെ ത​​സ്തി​​ക​​ക്ക് 45 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി. 
എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. www.upsconline.nic.in  എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഈ​​മാ​​സം 16ന് ​​രാ​​ത്രി 12 മ​​ണി​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. 
അ​​സി​​സ്​​​റ്റ​​ൻ​​റ് എ​​ൻ​​ജി​​നീ​​യ​​ർ ഗ്രേ​​ഡ് 1 (10), ജൂ​​നി​​യ​​ർ അ​​ന​​ലി​​സ്​​​റ്റ് (ടെ​​ക്നി​​ക്ക​​ൽ^-​​അ​​ഞ്ച്) എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കും യു.​​പി.​​എ​​സ്.​​സി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. മൈ​​നി​​ങ്/​​മെ​​ക്കാ​​നി​​ക്ക​​ൽ/​​ഡ്രി​​ല്ലി​​ങ്ങി​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ് ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക് അ​​സി​​സ്​​​റ്റ​​ൻ​​റ് എ​​ൻ​​ജി​​നീ​​യ​​റി​​ങ് ത​​സ്തി​​ക​​യി​​ലേ​​ക്കും സ​​യ​​ൻ​​സ്/​​മാ​​ത്ത​​മാ​​റ്റി​​ക്സ്/​​സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ്/​​എ​​ൻ​​ജി​​നീ​​യ​​റി​​ങ് ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക് ജൂ​​നി​​യ​​ർ അ​​ന​​ലി​​സ്​​​റ്റ് ത​​സ്തി​​ക​​യി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​ഭി​​മു​​ഖ​​ത്തി​െൻറ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും നി​​യ​​മ​​നം. 25 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷ​​ഫീ​​സ്. ഇ​​ൻ​​റ​​ർ​​നെ​​റ്റ് ബാ​​ങ്കി​​ങ് ഉ​​പ​​യോ​​ഗി​​ച്ച് ഫീ​​സ് അ​​ട​​ക്കാം. 
www.upsc.gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഈ​​മാ​​സം 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.
COMMENTS