Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊച്ചി, കോഴിക്കോട്,...

കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹാൻഡിമാൻ, റാംപ് ​ഡ്രൈവർ: 132 ഒഴിവുകൾ

text_fields
bookmark_border
job vacancy
cancel

എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട് സ​ർ​വി​സ​സ് ലി​മി​റ്റ​ഡ് കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഹാ​ൻ​ഡി​മാ​ൻ, യൂ​ട്ടി​ലി​റ്റി ഏ​ജ​ന്റ് കം-​റാം​പ് ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ​നി​യ​മ​നം ന​ട​ത്തു​ന്നു. ഹാ​ൻ​ഡി​മാ​ൻ ത​സ്തി​ക​യി​ൽ കൊ​ച്ചി​യി​ൽ 45, കോ​ഴി​ക്കോ​ട് 45, ക​ണ്ണൂ​ർ 20 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ. ശ​മ്പ​ളം പ്ര​തി​മാ​സം 14,610 രൂ​പ.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ പ​രി​ജ്ഞാ​ന​മു​ണ്ടാ​ക​ണം. യൂ​ട്ടി​ലി​റ്റി കം ​എം റാ​പ് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ കൊ​ച്ചി​യി​ൽ -3, കോ​ഴി​ക്കോ​ട് -11, ക​ണ്ണൂ​ർ -8 ഒ​ഴി​വു​ണ്ട്. ശ​മ്പ​ളം: 16,530 രൂ​പ. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യം. ഹെ​വി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് വേ​ണം. മ​ല​യാ​ള​ഭാ​ഷ പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി ജ​ന​റ​ൽ-28, ഒ.​ബി.​സി -31, SC/ST വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 33.

റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം, അ​പേ​ക്ഷാ​ഫോ​റം http://aiasl.in/recruitmentൽ ​ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 500 രൂ​പ. Al Airport Services Limitedന് ​മും​ബൈ​യി​ൽ മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റാ​യി അ​പേ​ക്ഷ​​യോ​​ടൊ​പ്പം ഫീ​സ് ന​ൽ​ക​ണം. വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും SC/ST വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഫീ​സി​ല്ല. നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം വാ​ക്-​ഇ​ൻ ഇ​ന്റ​ർ​വ്യൂ സ​മ​യ​ത്ത് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ഹാ​ൻ​ഡി​മാ​ൻ ത​സ്തി​ക​ക്ക് ജ​നു​വ​രി 11നും ​യൂ​ട്ടി​ലി​റ്റി ഏ​ജ​ന്റ് കം ​റാം​പ് ഡ്രൈ​വ​ർ ത​സ്തി​ക​ക്ക് ജ​നു​വ​രി 12നും ​രാ​വി​ലെ 8-11 മ​ണി​ക്ക​കം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. സ്ഥ​ലം: ശ്രീ ​ജ​ഗ​ന്നാ​ഥ് ഓ​ഡി​റ്റോ​റി​യം, വേ​ങ്ങൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം ജി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മം വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportjob cvacancy
News Summary - Handyman and Ramp Driver at Kochi Kozhikode and Kannur Airports- 132 Vacancies
Next Story