Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ

text_fields
bookmark_border
pre primary employees
cancel

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫിസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കാൻ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും അല്ലെങ്കിൽ ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയവും ഉള്ളവരെയുമാണ് തെരഞ്ഞെടുക്കുന്നത്.അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫിസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം.

ഇ-മെയിൽ: courses.lbs@gmail.com. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Guest teachers at the LBS Center
Next Story