നീറ്റ്പാഡ്' രജിസ്ട്രേഷന് മികച്ച പ്രതികരണം
text_fieldsകോഴിക്കോട്: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി 'മാധ്യമ'വും പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ 'റെയ്സും' ചേർന്നൊരുക്കുന്ന 'നീറ്റ്പാഡ്' മോക് എൻട്രൻസ് രജിസ്ട്രേഷന് മികച്ച പ്രതികരണം. ഈ മാസം 25ന് നടക്കുന്ന മാതൃക പരീക്ഷക്കായി നിരവധി വിദ്യാർഥികൾ രജിസട്രേഷൻ നടത്തുന്നതായി റെയ്സ് ഡയറക്ടർമാരായ മുഹമ്മദ് നസീർ, എൻ. രാജേഷ്, യു. ദിലീപ്, കെ.എം അഫ്സൽ എന്നിവർ പറഞ്ഞു. ഓൺൈലനായാണ് മോക് ടെസ്റ്റ് നടത്തുന്നത്.
റെയ്സിന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ രണ്ട് മുതൽ അഞ്ച് മണി വരെയാണ് 'നീറ്റ്പാഡ്' നടത്തുന്നത്. ഓരോ ചോദ്യത്തിനും ഉത്തരങ്ങൾ ബബ്ൾ ചെയ്യാം. പരീക്ഷക്ക് ശേഷം മൂല്യനിർണയം നടത്തി ഫലം വിദ്യാർഥികളെ അറിയിക്കും. 200 രൂപയാണ് രജി്സട്രേഷൻ ഫീസ്. https://exams.raysonlineportal.in/ എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9778416881 എന്ന നമ്പറിൽ ബന്ധപ്പെടാം. നീറ്റിനായുള്ള പാഠങ്ങളും തയാറെടുപ്പുകളും സ്വയം അളക്കാനുള്ള അവസരം കൂടിയാണ് നീറ്റ്പാഡിലൂടെ ലഭിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

