Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎം.ബി.എ ബിരുദധാരികളിൽ...

എം.ബി.എ ബിരുദധാരികളിൽ പകുതി​ പേർക്കും ജോലിയില്ല

text_fields
bookmark_border
എം.ബി.എ ബിരുദധാരികളിൽ പകുതി​ പേർക്കും ജോലിയില്ല
cancel

ന്യൂഡൽഹി: എം.ബി.എ ബിരുദധാരികളിൽ പകുതി പേർക്കും ജോലി ലഭിക്കുന്നില്ലെന്ന്​ പഠനഫലം. എം.ബി.എ ബിരുദധാരികൾക്ക്​ ലഭിക്കുന്ന തൊഴിലുകളിൽ അഞ്ച്​ വർഷത്തിനിടയിൽ വൻ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. 2016--^17  വർഷത്തിൽ 47 ശതമാനം എം.ബി.എ ബിരുദധാരികൾക്ക്​ മാത്രമേ കാമ്പസ്​ പ്ലേസ്​മ​െൻറിലൂടെ തൊഴിൽ ലഭിച്ചിട്ടുള്ളു. മുൻ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ നാല്​ ശതമാനത്തി​​െൻറ കുറവാണ്​ ഇതിൽ ഉണ്ടായിരിക്കുന്നത്​. കാമ്പസിൽ റി​ക്രൂട്ട്​മ​െൻറിൽ ഉൾ​പ്പെടാത്ത വിദ്യാർഥികളുടെയും സ്ഥിതി മെച്ച​മല്ലെന്നാണ്​ റിപ്പോർട്ട്​. എന്നാൽ ​െഎ.എ.എമ്മുകളെ ഇൗ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

​െഎ.എ.എം പോലുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നവരെ മാത്രമേ ജോലിക്കായി സ്വകാര്യ സ്ഥാപനങ്ങൾ പരിഗണിക്കുന്നുള്ളു. സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങളും തൊഴിൽ ലഭിക്കുന്നതിന്​ തടസമാകുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്​ചാത്തലത്തിൽ എം.ബി.എ കരിക്കുലത്തിൽ മാറ്റം വരുത്തുന്നത്​ സജീവമായി പരിഗണനിയിലാണ്​​ എ.​െഎ.സി.ടി.ഇ പ്രതികരിച്ചു.

അതേ സമയം, സ്വകാര്യ മേഖലയിൽ എ.ബി.എ പഠന സൗകര്യം വ്യാപകമായി നൽകുന്നതിന്​ മുമ്പ്​ കൂടുതൽ ബിരുദധാരികൾക്ക്​ തൊഴിൽ ലഭിച്ചിരുന്നു.  സമ്പദ്​വ്യവസ്ഥയുടെ വളർച്ച മുന്നിൽകണ്ട്​ സ്വകാര്യ മേഖലയിൽ  കോഴ്​സുകൾ അനുവദിച്ചതോടെ കൂടുതൽ ബിരുദധാരികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങാൻ തുടങ്ങി. എന്നാൽ പഠനനിലവാരം ഉയരാത്തത്​ ഇവർക്ക്​ തൊഴിൽ ലഭിക്കുന്നതിന്​ തടസ്സം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mbamalayalam newsCampus placementEducation News
News Summary - Fewer than half of new MBA graduates get jobs, trend at 5-year low-Education news
Next Story