സൗജന്യ നിരക്കിൽ ഫാഷൻ ഡിസൈനിങ്​

20:02 PM
04/10/2018
fashion-designing

പെരിന്തൽമണ്ണ: പട്ടികജാതി-വർഗ, മുസ്​ലിം, ക്രിസ്​ത്യൻ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി പെർഫെക്​ട്​ ഇൻഡസ്​ട്രിയൽ ട്രെയ്​നിങ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ രണ്ടു വർഷ, പി.എസ്​.സി അംഗീകൃത ഫാഷൻ ഡിസൈനിങ്​ ആൻഡ്​ ഗാർമെന്‍റ്​ ടെക്​നോളജി കോഴ്​സ്​ നടത്തുന്നു.

എസ്​.എസ്​.എൽ.സി പാസായ വിദ്യാർഥികൾക്ക്​ 25 ശതമാനം ഫീസ്​ മാത്രം അടച്ച്​ പ്രവേശനം നേടാം. മേൽപറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾക്കായി 20 സീറ്റുകളാണ്​ നീക്കിവെച്ചിട്ടുള്ളത്​. മുൻഗണന ക്രമത്തിലാണ്​ പ്രവേശനം. ഫോൺ: 04933 229 027, 9446 549 027, 9633 005 260.
 

Loading...
COMMENTS