ഒാണപ്പരീക്ഷ അവധിക്കു ശേഷം

01:50 AM
07/07/2018
Exam
തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലെ പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ഒാ​ണ​ത്തി​ന്​ ശേ​ഷം ന​ട​ത്തും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി മോ​ഹ​ൻ​കു​മാ​റി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു.​െ​എ.​പി) മോ​ണി​റ്റ​റി​ങ്​ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

ആ​ഗ​സ്​​റ്റ്​ പ​ത്തി​ന്​ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ 30ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ അ​വ​സാ​നി​ക്കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ നി​പ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്​​കൂ​ൾ തു​റ​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ കു​റ​ഞ്ഞ​തു​കാ​ര​ണ​മാ​ണ്​ പ​രീ​ക്ഷ നീ​ട്ടി​യ​ത്. നി​ല​വി​ൽ 42 അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ മു​മ്പ്​ ല​ഭി​ക്കൂ. 50 ദി​വ​സ​മെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. 

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന മൂ​ന്ന്, അ​ഞ്ച്, എ​ട്ട്​ ​ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ആ​വി​ഷ്​​ക്ക​രി​ച്ച ‘ശ്ര​ദ്ധ’ പ​ദ്ധ​തി മൂ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ​യു​ള്ള മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ മാ​ത്ര​മു​ള്ള പ​ദ്ധ​തി എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ കൂ​ടി വ്യാ​പി​പ്പി​ക്കാ​ൻ യോ​ഗം സ​ർ​ക്കാ​റി​ന്​​ ശി​പാ​ർ​ശ ചെ​യ്​​തു.

യോ​ഗ​ത്തി​ൽ എ.​ഡി.​പി.​െ​എ​മാ​രാ​യ ജി​മ്മി കെ. ​ജ​യിം​സ്, ജെ​സി ജോ​സ​ഫ്, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​സി ഹ​രി​കൃ​ഷ്​​ണ​ൻ, എം. ​സ​ലാ​ഹു​ദീ​ൻ, എ​ൻ. ശ്രീ​കു​മാ​ർ, എ.​കെ. സൈ​നു​ദീ​ൻ, ഗോ​പ​കു​മാ​ർ, ജ​യിം​സ്​ കു​ര്യ​ൻ, ഇ​ന്ദു​ലാ​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
 
Loading...
COMMENTS