Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 4:10 AM IST Updated On
date_range 5 Jan 2018 4:10 AM ISTബംഗളൂരു ബെല്ലിൽ എൻജിനീയർമാർക്ക് അവസരം
text_fieldsbookmark_border
നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ബംഗളൂരു ശാഖയിൽ കരാർ അടിസ്ഥാനത്തിൽ എൻജിനീയറിങ് ബിരുദധാരികളെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഒപ്റ്റിക്സ് ആൻഡ് ലേസർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
എൻജിനീയർ (ഇലക്ട്രോണിക്സ്)- ഒമ്പത് ഒഴിവുകൾ, എൻജിനീയർ ( മെക്കാനിക്കൽ-പ്രോഡക്ട് ഡിസൈൻ) ആറ് ഒഴിവുകൾ, എൻജിനീയർ ( മെക്കാനിക്കൽ-മെറ്റീരിയൽ മാനേജ്മെൻറ്) രണ്ട് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ(കമ്പ്യൂട്ടർ സയൻസ്) അഞ്ച് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ (ഒപ്റ്റിക്സ്) മൂന്ന് ഒഴിവുകൾ, കോൺട്രാക്ട് എൻജിനീയർ (ലേസർ) രണ്ട് ഒഴിവ് എന്നിവകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
എൻജിനീയർ (ഇലക്ട്രോണിക്സ്), എൻജിനീയർ (മെക്കാനിക്കൽ, പ്രോഡക്ട് ഡിസൈൻ) , എൻജിനീയർ (മെക്കാനിക്കൽ-മെറ്റീരിയൽ മാനേജ്മെൻറ്), എൻജിനീയർ (കമ്പ്യൂട്ടർ സയൻസ്) എന്നീ പോസ്റ്റുകളിൽ അപേക്ഷിക്കുന്നവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ബന്ധപ്പെട്ട കോഴ്സുകളിൽ ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് ഫസ്റ്റ് ക്ലാസ് യോഗ്യതയും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പാസ് മാർക്കും ആവശ്യമാണ്.
അപേക്ഷകർക്ക് 25 വയസ്സോ അതിൽ കുറവോ ആയിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സിക്കാർക്ക് സംവരണം ഉണ്ടായിരിക്കും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒാൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. www.bel-india.com വെബ്സൈറ്റിലൂടെ ജനുവരി 20 വരെ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story