Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻജിനീയറിങ്​​...

എൻജിനീയറിങ്​​ ബിരുദക്കാർക്ക്​ കരസേനയിൽ ഓഫിസറാകാം

text_fields
bookmark_border
indian army
cancel

​എ​ൻ​ജി​നീ​യ​റി​ങ്​​ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ ക​ര​സേ​ന​യി​ൽ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന 133ാമ​ത്​ ടെ​ക്​​നി​ക്ക​ൽ ഗ്രാ​േ​ജ്വ​റ്റ്​ കോ​ഴ്​​സി​ലൂ​ടെ (TGC-133) പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​ൻ നേ​ടി ല​ഫ്​​റ്റ​ന​ൻ​റ്​ പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ്​ അ​വ​സ​രം. ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ല​നം. ഒ​ഴി​വു​ക​ൾ 40. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2021 ജൂ​ലൈ ഒ​ന്നി​ന്​ പ്രാ​യം 20-27.

1994 ജൂ​ലൈ ര​ണ്ടി​നും 2001 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഇ​നി​പ​റ​യു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​​ ബ്രാ​ഞ്ചു​കാ​ർ​ക്കാ​ണ്​​ അ​വ​സ​രം ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ബ്രാ​ക്ക​റ്റി​ൽ- സി​വി​ൽ/​ബി​ൽ​ഡി​ങ്​​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ടെ​ക്​​നോ​ള​ജി (11), മെ​ക്കാ​നി​ക്ക​ൽ (3), ഇ​ല​ക്​​ട്രി​ക്ക​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ (4), ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മ്പ്യൂ​ട്ട​ർ ടെ​ക്​​നോ​ള​ജി (9), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (3), ഇ​ല​ക്​​േ​​ട്രാ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ (2), ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ (1), ഇ​ല​ക്​​േ​​ട്രാ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ (1), സാ​റ്റ്​​ലൈ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ (1), ഏ​േ​റാ​നോ​ട്ടി​ക്ക​ൽ/​ഏ​​റോ​സ്​​പേ​സ്​ ഏ​വി​യോ​ണി​ക്​​സ്​ (3), ഓ​​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ (1), ടെ​ക്​​സ്​​റ്റൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ (1). ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ലെ എ​ൻ​ജി​നീ​യ​റി​ങ്​​ ബി​ദു​ദ​ക്കാ​ർ​ക്കും ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.joinindianarmy.nic.inൽ ​ല​ഭ്യ​മാ​ണ്. ഓ​ഫി​സ​ർ എ​ൻ​ട്രി അ​പ്ലൈ/ ലോ​ഗി​ൻ ചെ​യ്​​ത്​ മാ​ർ​ച്ച്​ 26 മൂ​ന്നു​മ​ണി​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ർ​വി​സ​സ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡ്​ (SSB) ബം​ഗ​ളൂ​രു, ഭോ​പാ​ൽ, അ​ല​ഹാ​ബാ​ദ്​, ക​പൂ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ച്ച്​ സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്​​റ്റി​ങ്​​, ഗ്രൂ​പ്​ ടെ​സ്​​റ്റി​ങ്​​, ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പ​രി​ശീ​ല​നം 49 ആ​ഴ്​​ച​യാ​ണ്. ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 56,100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ല​ഫ്​​റ്റ​ന​ൻ​റ്​ പ​ദ​വി​യി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerFishArmy jobEngineering graduate
News Summary - Engineering graduates can become officers in the Army
Next Story