എൻജിനീയറിങ്​ പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തീയതി മേയ്​ രണ്ട്​, മൂന്ന്​

23:10 PM
01/04/2019
Engineering

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും മാ​റ്റി. ഏ​പ്രി​ൽ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മേ​യ്​ ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. ര​ണ്ടി​ന്​ പേ​പ്പ​ർ ഒ​ന്ന്​ -ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും മൂ​ന്നി​ന്​ പേ​പ്പ​ർ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. രാ​വി​ലെ 10​ മു​ത​ൽ 12.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ. 

ഏ​പ്രി​ൽ 27ന്​ ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​​ കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി​ക്ക്​ കീ​ഴി​ലു​ള്ള ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ര​ള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ര​ണ്ടാം ത​വ​ണ​യും മാ​റ്റി​യ​ത്. നേ​ര​ത്തേ ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ലാ​ണ്​ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 23ന്​ ​കേ​ര​ള​ത്തി​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ 27, 28 തീ​യ​തി​ക​ളി​ലേ​ക്ക്​ മാ​റ്റി. അ​താ​ണ്​ ഇ​പ്പോ​ൾ വീ​ണ്ടും മേ​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Loading...
COMMENTS