Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻ.ടി.പി.സിയിൽ...

എൻ.ടി.പി.സിയിൽ എൻജിനീയർ, അസി. കെമിസ്​റ്റ്​സ്​: 275 ഒഴിവ്​

text_fields
bookmark_border
എൻ.ടി.പി.സിയിൽ എൻജിനീയർ, അസി. കെമിസ്​റ്റ്​സ്​: 275 ഒഴിവ്​
cancel

കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി- ലിമിറ്റഡ്​ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരെയും അസിസ്​റ്റൻറ്​ കെമിസ്​റ്റുകളെയും റിക്രൂട്ട്​ ചെയ്യുന്നു. എൻജിനീയർ തസ്​തികയിൽ ഇലക്​ട്രിക്കൽ/മെക്കാനിക്കൽ/ഇലക്​ട്രോണിക്​സ്​/ഇൻസ്​ട്രുമെ​േൻറഷൻ ബ്രാഞ്ചുകളിലായി 250 ഒഴിവും അസിസ്​റ്റൻറ്​ കെമിസ്​റ്റ്​സ്​ തസ്​തികയിൽ 25 ഒഴിവുമാണുള്ളത്​. വിജ്​ഞാപനം www.ntpccareers.netൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ ഒാൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം. അപേക്ഷ ഫീസ്​ 300 രൂപ. sc/st/pwd/വിമുക്​തഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ ഫീസില്ല.

യോഗ്യത: എൻജിനീയർ ഇ-2 ഗ്രേഡ്​ (ശമ്പളനിരക്ക്​ 50,000-1,60,000 രൂപ) ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ്​ ബിരുദം. sc/st/pwd വിഭാഗക്കാർക്ക്​ മിനിമം പാസ്​മാർക്ക്​ മതി. എക്​സിക്യൂട്ടിവ്​ തസ്​തികയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്​.

സിസ്​റ്റൻറ്​ കെമിസ്​റ്റ്​ തസ്​തികക്ക്​ (ശമ്പള നിരക്ക്​ 40,000-1,40,000 രൂപ) എം.എസ്​സി കെമിസ്​ട്രി മൊത്തം 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. sc/st/pwd വിഭാഗങ്ങൾക്ക്​ പാസ്​ മാർക്ക്​ മതി. ബന്ധപ്പെട്ട മേഖലയിൽ എക്​സിക്യൂട്ടിവ്​/സൂപ്പർവൈസറി തസ്​തികയിൽ മൂന്നുവർഷത്തെപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്​.

സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക്​ പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്​ ലഭിക്കും. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. മെഡിക്കൽ ഹെൽത്ത്​ ഫിറ്റ്​നസ്​ ഉണ്ടാകണം.
എൻജിനീയർ തസ്​തികയിൽ ഇലക്​ട്രിക്കൽ ബ്രാഞ്ചിൽ 75, മെക്കാനിക്കൽ 115, ഇലക്​ട്രോണിക്​സ്​ 30, ഇൻസ്​ട്രുമെ​േൻറഷൻ 30 എന്നിങ്ങനെയാണ്​ ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.ntpccareer.netൽ ലഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NTPCjob vacancyengineer vacancy
News Summary - engineer, asst chemist vacancy
Next Story