കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ-കം കണ്ടക്ടർ ഒഴിവ്
text_fieldsകെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർ-കം കണ്ടക്ടർ ഒഴിവുകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 20 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: 10ാം ക്ലാസ്. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടാകണം. ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാതെ ഡ്രൈവിങ് പരിചയം വേണം. പ്രായം 24-55. നല്ല ആരോഗ്യവും കാഴ്ചശക്തിയും വേണം. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം മോട്ടോർ വാഹന വകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടണം.
ഡ്രൈവിങ് ടെസ്റ്റും അഭിമുഖവും നടത്തി റാങ്ക് പട്ടിക തയാറാക്കി നിയമനം നൽകും. 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ വീതം ലഭിക്കും. വെബ്: www.cmd.kerala.gov.in.