കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ, സിസ്റ്റം അനലിസ്റ്റ്
text_fieldsതിരുവനന്തപുരം വെള്ളയമ്പലത്തെ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ, സിസ്റ്റം അനലിസ്റ്റ് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഏഴ് ഒഴിവും (ജനറൽ-നാല് , എൽ.സി/എ.െഎ-ഒന്ന്, എസ്.സി/എസ്.ടി-ഒന്ന്, മുസ്ലിം(നോൺ ക്രീമിലെയർ-ഒന്ന്) സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവും (ജനറൽ) ആണുള്ളത്. ബി.ഇ/ബി.ടെക്കും എം.ബി.എയും അഞ്ചു വർഷ പ്രവൃത്തിപരിചയവുമുള്ളവർക്കുള്ളതാണ് ജനറൽ മാനേജർ തസ്തികയിലെ അഞ്ച് ഒഴിവുകൾ. എ.സി.എ/എഫ്.സി.എ/എ.െഎ.സി.ഡബ്ല്യു.എ/എഫ്.െഎ.സി.ഡബ്ല്യു.എയും അഞ്ചു വർഷ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് മറ്റു രണ്ട് ഒഴിവുകളിലേക്ക് നിയമനം. ബി.ഇ/ബി.ടെക്കും അഞ്ചു വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷ ജനുവരി ആറുവരെ സ്വീകരിക്കും. വെബ്സൈറ്റ്: www.kfc.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
